മാതാപിതാക്കളുടെ ഓർമ്മയ്ക്കായി മുൻ ഡി.ജി.പി വിദ്യാലയങ്ങൾക്ക് 30 ലക്ഷം നൽകി

അഞ്ചൽ: തന്‍റെ മാതാപിതാക്കളുടെ ഓർമ്മയ്ക്കായി ഏരൂർ അയിലറ സ്വദേശിയും ആന്ധ്രപ്രദേശ് മുൻ ഡി.ജി.പിയുമായ എ.പി രാജൻ മൂന്ന് സർക്കാർ വിദ്യാലയങ്ങൾക്കായി 30 ലക്ഷം രൂപ നൽകി. അദ്ദേഹത്തിന്‍റെ മാതാപിതാക്കളുടെ പേരിൽ പരമേശ്വരൻപിള്ള ആന്‍റ് തങ്കമ്മ മെമ്മോറിയൽ മെറിറ്റ് കം മീൻസ് സ്കോളർഷിപ്പ് എന്ന പേരിൽ ഏർപ്പെടുത്തിയ തുകയാണ് കൈമാറിയത്.

ഗവ: എൽ.പി.എസ് അയിലറ(5 ലക്ഷം), ഗവ: എച്ച്.എസ് ഏരൂർ (10ലക്ഷം), ഗവ: എച്ച്.എസ് അഞ്ചൽ ഈസ്റ്റ് (15ലക്ഷം ) എന്നീ സ്കൂളുകൾക്കാണ് തുക അനുവദിച്ചത്. ഈ തുകയുടെ ചെക്ക് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിക്ക് അദ്ദേഹം കൈമാറി. പി.എസ് സുപാൽ എം.എൽ.എ യും ചടങ്ങിൽ പങ്കെടുത്തു.

Tags:    
News Summary - The former DGP gave Rs 30 lakh to schools in memory of their parents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.