അഞ്ചൽ: വീട്ടിൽ നിന്നും മോഷണം പോയ ആരോഗ്യരക്ഷ ഉപകരണങ്ങളുൾപ്പെടെയുള്ളവ തിരികെ ലഭിച്ചതായി വീട്ടുടമ . ഏതാനും ദിവസം മുമ്പ് തടിക്കാട് ഷാ മൻസിലിൽ എ.സുബൈറിൻെറ വീട്ടിൽ നിന്നും കാണാതായ ലാപ് ടോപ്, ഇലക്ട്രിക്കൽ ഇസ്തിരിപ്പെട്ടി, ടോർച്ച്, എമർജൻസി ലാമ്പ്, രണ്ട് വാൾ ഫാനുകൾ, ഷുഗറും പ്രഷറും ടെസ്റ്റ് ചെയ്യുന്ന ഉപകരണങ്ങൾ, ജ്യൂസർ മുതലായവയാണ് മോഷണം പോയതത്രേ.
ഈ വിവരം അറിയിച്ചു കൊണ്ട് പൊലീസിൽ പരാതി നൽകിയിരുന്നതാണ്. ഇതിൽ ലാപ്ടോപ് ഒഴികെയുള്ളവ കഴിഞ്ഞ ദിവസം വീടിൻെറ രണ്ടാം നിലയിലെ കട്ടിലിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കാണപ്പെട്ടത്. ലാപ് ടോപ് കൂടി തിരികെ കിട്ടുന്നതിനുള്ള നിയമ നടപടി സ്വീകരിക്കുമെന്ന് സുബൈർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.