ചികിത്സയിൽ കഴിയവേ യുവാവ് മരിച്ച സംഭവത്തിൽ ബന്ധുക്കൾ അറസ്റ്റിൽ

അഞ്ചൽ: അവശനിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട് ചികിത്സയിലിരിക്കേ മരിച്ച ഇടയം ഉദയഭവനിൽ ഉമേശൻ (43) ൻ്റെ മരണം മർദ്ദനമേറ്റതിനെത്തുടർന്നാണെന്നുള്ള പോസ്റ്റ്മോർട്ടം റിപ്പോർട്ടിൻ്റെയടിസ്ഥാനത്തിൽ ബന്ധുക്കളായ മൂന്ന് പേരെ അഞ്ചൽ പൊലീസ് അറസ്റ്റു ചെയ്തു. ഉമേശൻ്റ മാതൃസഹോദരൻ ഇടയം മിഥുൻ ഭവനിൽ ദിനകരൻ (59) മക്കളായ മിഥുൻ (27), രോഹിത് (22) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 16 നാണ് ഉമേശൻ മരിച്ചത്. മദ്യപിച്ച് എത്തുന്ന ഉമേഷ്‌ നിരന്തരമായി ദിനകരൻ്റെ വീട്ടിലെത്തി തെറി വിളിക്കലും അസഭ്യം പറച്ചിലും ദിന കരനേയും ഭാര്യയേയും പറ്റി അസഭ്യ വാക്കുകൾ റോഡിലുടനീളം എഴുതി വയ്ക്കലും പതിവായിരുന്നു.

ഇതിനെതിരേ ദിനകരൻ പൊലീസിൽ പരാതിയും നൽകിയിരുന്നതാണ്.കഴിഞ്ഞ മാസം എട്ടാം തീയതി മദ്യപിച്ച് എത്തിയ ഉമേഷ്‌ ദിനകരൻറെ ഭാര്യയെ അസഭ്യം പറയുകയും നഗ്നത പ്രദർശിപ്പിക്കുകയും ചെയ്തുവത്രേ. ഇത് ചോദ്യം ചെയ്ത് ദിനകരനും മക്കളും ചേർന്ന് ഉമേഷുമായി വാക്കേറ്റം ഉണ്ടാവുകയും അടിയിൽ കലാശിക്കുകയും ചെയ്തു. തുടർന്ന് പത്താം തീയതിയും ഉമേഷിനെ ഇവർ മർദിച്ചു. മർദനത്തിൽ മാരകമായി പരിക്കേറ്റ ഉമേഷ്‌ പൊലീസിൽ പരാതി നൽകുകയോ ആശുപത്രിയിൽ ചികിത്സ തേടുകയോ ചെയ്തിരുന്നില്ല.

പിന്നീട് അവശനിലയിലായ ഉമേഷിനെ ബന്ധുക്കൾ തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും പതിനാറാം തീയതിയോടെ മരിച്ചു. തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ഉമേഷിന്‌ ഗുരുതരമായി മർദനമേറ്റതായി വ്യക്തമായത് . ആന്തരികാവയവങ്ങൾക്കുൾപ്പെടെ നാൽപ്പത്തിയഞ്ചോളം പരിക്കുകൾ ഉണ്ടായിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. പൊലീസ് സർജൻ വിവരം പൊലീസിനു കൈമാറിയതോടെയാണ് അഞ്ചൽ പൊലീസ് അന്വേഷണം ആരംഭിച്ചത്.

അന്വേഷണത്തിൽ ദിനകരനും മക്കളായ നാഥിൻ, രോഹിത് എന്നിവർ ചേർന്ന് ഉമേഷിനെ മർദിച്ചതായുള്ള ബന്ധുധുക്കളുടെ മൊഴിയും നിർണ്ണായകമായി. ഇതോടെയാണ് മൂവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ചൽ എസ്.എച്ച്.ഒ ഹരീഷിൻറെ നേതൃത്വത്തിൽ , എസ്.ഐ പ്രജീഷ് കുമാർ അടങ്ങുന്ന സംഘമാണ് കേസന്വേഷിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.

ചിത്രം: ഉമേശൻ്റെ മരണത്തിൽ അറസ്റ്റിലായ ദിനകരൻ, മക്കളായ മിഥുൻ, രോഹിത് എന്നിവർ

Tags:    
News Summary - The relatives of the young man were arrested in the case of the death of the young man while undergoing treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.