കെട്ടിട നിർമാണത്തിനിടെ ചാരം തകർന്ന് വീണ് പരിക്കേറ്റ സലീം (ഇൻസെറ്റിൽ പരിക്കേൽക്കുന്നതിന് മുമ്പുള്ള ചിത്രം)
അഞ്ചൽ: കെട്ടിട നിർമാണ ജോലിക്കിടെ വീണ് പരിക്കേറ്റ യുവാവിെൻറ അവസ്ഥ കുടുംബത്തിെൻറ തകർച്ചയായി. കെട്ടിട നിർമാണത്തൊഴിലാളിയായ തടിക്കാട് ഷക്കീല മൻസിലിൽ മുഹമ്മദ് സലീ(38)മിനാണ് ഒരു മാസം മുമ്പ് കണ്ണനല്ലൂരിൽ െവച്ച് വീണ് പരിക്കേറ്റത്.
കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയപ്പോൾ ഇരുകാലുകളിലുമായി 14 ഒടിവുകളും നട്ടെല്ലിന് പൊട്ടലുമുണ്ടെന്ന് കണ്ടെത്തി. കാൽപാദത്തോട് ചേർന്ന അസ്ഥികളും പൊടിഞ്ഞുപോയി. വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാരുടെ അഭാവം മൂലം തിരുവനന്തപുരം എസ്.പി ഫോർട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അടിയന്തരമായി ശസ്ത്രക്രിയ നിർദേശിച്ചെങ്കിലും എട്ട് ലക്ഷത്തോളം രൂപ െചലവ് വരുന്നതിനാൽ സലീമിനെ തിരികെ വീട്ടിലെത്തിച്ചിരിക്കുകയാണ്. ആകെയുള്ള രണ്ട് സെൻറ് വസ്തുവും വീടും ബാങ്കിൽ പണയത്തിലാണ്. രണ്ട് കുട്ടികളും ഭാര്യയുമടങ്ങുന്ന കുടുംബം നിത്യവൃത്തിക്ക് പോലും വകയില്ലാതെ പകച്ചു നിൽക്കുകയാണ്. ശസ്ത്രകിയ നടത്തിയാലും ദീർഘകാലം വിശ്രമം ആവശ്യമാണ്.
കുടുംബത്തിന് താങ്ങായി മുഹമ്മദ് സലീമിന് നിൽക്കാൻ കനിവുള്ളവർ സഹായിക്കണം. മുഹമ്മദ് സലീമിെൻറ ഭാര്യയുടെ പേരിൽ എസ്ബി.ഐയുടെ പനച്ചവിള ബ്രാഞ്ചിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് വിവരങ്ങൾ: ഷക്കീല ബീവി, അക്കൗണ്ട് നമ്പർ: 20264200396. െഎ.എഫ്.എസ് കോഡ്: SBIN0012880. ഫോൺ: 9961856224.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.