അഞ്ചൽ: അർബുദ ബാധിതനായി കിടപ്പിലായ ഗൃഹനാഥൻ ചികിത്സക്ക് സഹായം തേടുന്നു. വാളകത്തിനുസമീപം പൊലിക്കോട് വിളയിൽ വീട്ടിൽ തുളസീധരൻ പിള്ള (47)യാണ് ചികിത്സക്കും നിത്യവൃത്തിക്കും വകയില്ലാതെ കഷ്ടപ്പെടുന്നത്. 10 സെൻറ് ഭൂമിയും അതിലൊരു ചെറിയ വീടും മാത്രമാണ് ഏക സമ്പാദ്യം.
വസ്തു ബാങ്കിെൻറ ജപ്തി ഭീഷണിയിലുമാണ്. ഒരു വർഷം മുമ്പ് രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് തിരുവനന്തപുരം ആർ.സി.സിയിൽ പ്രവേശിപ്പിച്ച് ഏറെ നാൾ ചികിത്സ നടത്തി. വീട്ടമ്മയായ ഭാര്യ മഞ്ജുവും ഏഴാം ക്ലാസുകാരനായ മകനുമാണ് കൂട്ടിനുള്ളത്. മകളുടെ വിവാഹാവശ്യത്തിനു വേണ്ടിയാണ് വസ്തു പണയപ്പെടുത്തിയത്.
രോഗബാധിതനായതോടെ ബാങ്കിലെ തിരിച്ചടവും മുടങ്ങിയിരിക്കുകയാണ്. ഇന്ത്യൻ ബാങ്കിെൻറ കൊല്ലം കുണ്ടറ കൈതക്കോട് ശാഖ (1173) യിൽ തുളസീധരൻ പിള്ളയുടെ പേരിൽ അക്കൗണ്ട് എടുത്തിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 69 01 94 76 70. െഎ.എഫ്.എസ്.സി കോഡ്: IDlB000K121.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.