അഞ്ചൽ: ബസ് കാത്തുനിന്നയാളിനെ ആക്രമിച്ച് മൊബൈൽ ഫോണും പണവും തട്ടിയെടുത്ത രണ്ട് പേരെ ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. ചെറുവക്കൽ താമര വിളപടിഞ്ഞാറ്റതിൽ വീട്ടിൽ തോമസ് (ബിനു -44), ചെറുവക്കൽ തുമ്പശ്ശേരി വീട്ടിൽ എബി ജോസഫ് (44) എന്നിവരാണ് അറസ്റ്റിലായത്.
ഇളമാട് നന്ദനത്തിൽ ബിനു (43) വാണ് ആക്രമണത്തിനിരയായത്. കഴിഞ്ഞ ദിവസം വൈകീട്ട് ഏഴോടെ ആയൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് മുന്നിലാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ ബസ് കാത്തുനിന്ന ബിനുവിന് സമീപമെത്തിയ അക്രമികൾ പണം ആവശ്യപ്പെട്ടു.
പണം കൊടുക്കാൻ തയാറാകാതിരുന്ന പുറകിലൂടെ ചെന്ന് ആക്രമിക്കുകയും പോക്കറ്റിലിരുന്ന മൊബൈൽ ഫോണും പണവും കൈക്കലാക്കുകയും ചെയ്തു. ബിനു ബഹളംവെക്കുകയും നാട്ടുകാർ പ്രതികളെ തടഞ്ഞു വക്കുകയുമായിരുന്നു. വിവരമറിഞ്ഞെത്തിയ ചടയമംഗലം പൊലീസ് അക്രമികളെ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.