വാളകം വാഹനാപകടം: ലോറി ക്ലീനറും മരിച്ചു

അഞ്ചൽ: എം.സി റോഡിൽ വാളകം ജങ്​ഷനിൽ നിർത്തിയിട്ട കെ.എസ്.ആർ.ടി.സി ബസിൽ ചരക്ക് ലോറിയിടിച്ചുണ്ടായ അപകടത്തിൽ​ പരിക്കേറ്റ ലോറി ക്ലീനറും മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആയൂർ തോട്ടത്തറ ജയരാജ് ഭവനിൽ സത്യപാലൻ (സത്യൻ-57) ആണ് മരിച്ചത്. ജനുവരി 11ന്​ രാവിലെ 10 മണിയോടെയായിരുന്നു അപകടം.

ലോറി ഡ്രൈവർ കാരാളികോണം റംസി മൻസിലിൽ നാഗൂർ കനി(62) അപകടത്തിനുപിന്നാലെ മരണപ്പെട്ടിരുന്നു. ഡ്രൈവറോടൊപ്പമുണ്ടായിരുന്ന സഹായിയായിരുന്നു സത്യപാലൻ. വാഹനത്തിന്റെ ക്യാബിനിൽ കുടുങ്ങിയ ഇരുവരേയും നാട്ടുകാരും പൊലീസും ചേർന്നാണ്​ പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​.

രമയാണ് സത്യപാലന്‍റെ ഭാര്യ. മക്കൾ: ജയരാജ്, രാജി. മരുമക്കൾ: അഞ്ജലി, അനീഷ്. മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.

Tags:    
News Summary - Valakam accident: Lorry cleaner also died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.