അഞ്ചൽ: ഇടമുളയ്ക്കൽ പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കാട്ടുപന്നി ഉൾപ്പെടെ ജന്തുക്കൾ കൃഷിയിടങ്ങളിലെ കാർഷികവിളകൾ വൻതോതിൽ നശിപ്പിക്കുന്നതായി നാട്ടുകാർ.
തൊള്ളൂരിൽ കൂട്ടമായെത്തിയ കാട്ടുപന്നികൾ വാഴ, ചേമ്പ്, ചേന, റബർ മുതലായ കൃഷികൾ നശിപ്പിച്ചു. പുലർച്ച റബർ ടാപ്പിങ്ങിനെത്തുന്നവർക്ക് വന്യമൃഗശല്യം നേരിടേണ്ടതായും വരുന്നുണ്ട്.
പന്നികളെക്കൂടാതെ മയിൽ, കുരങ്ങ്, മുള്ളൻപന്നി എന്നിവയുടെ ശല്യവുമുണ്ട്. വനംവകുപ്പും പഞ്ചായത്തും അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.