അഞ്ചൽ: കൂട്ടമായെത്തുന്ന കാട്ടുപന്നികൾ കൃഷിയിടങ്ങളിലെ കാർഷികവിളകൾ നശിപ്പിക്കുന്നത് പതിവായതോടെ കൃഷി നിർത്താനൊരുങ്ങി കർഷകർ. ഇടമുളയ്ക്കൽ പഞ്ചായത്തിലെ തേവർതോട്ടം, തിട്ടക്കര, മതുരപ്പ, കൊമ്പേറ്റിമല, മീനണ്ണൂർ മുതലായ സ്ഥലങ്ങളിലെ ഏലാകളിലും കരയിലുമായി കൃഷി ചെയ്തിട്ടുള്ള വാഴ, മരച്ചീനി, പാവൽ, പയർ ഉൾപ്പെടെയുള്ള മിക്ക കൃഷികളും കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചിരിക്കുകയാണ്. വായ്പയെടുത്തും പണയപ്പെടുത്തിയുമാണ് മിക്ക കർഷകരും കൃഷിയിറക്കിയിട്ടുള്ളത്.
പാട്ടക്കൃഷി നടത്തുന്നവരും നിരവധിയുണ്ട്. എല്ലാ കൃഷികളും കുത്തിമറിച്ചിട്ട നിലയിലാണ്. കാട്ടുപന്നികൾ കൂട്ടമായെത്തുന്നതിനാൽ നാട്ടുകാരും ചകിതരാണ്. പലയിടത്തും കർഷകർ ഒത്തുകൂടി നാശനഷ്ടങ്ങൾ വിലയിരുത്തുകയും നഷ്ടപരിഹാരത്തിന് അധികൃതരോട് ആവശ്യപ്പെടുന്നതിനും അല്ലാത്തപക്ഷം കൃഷി ഉപേക്ഷിക്കാനും തീരുമാനമെടുത്തിട്ടുണ്ട്. നഷ്ടം സഹിച്ച് കൃഷി തുടരാൻ ആകില്ലെന്നാണ് കർഷകരുടെ അഭിപ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.