കൊട്ടിയം: ബൈപാസ് റോഡിൽ നിയന്ത്രണംവിട്ട കാർ അതിർത്തി കല്ലുകളും തട്ടുകടയും ഇടിച്ചു തകർത്ത ശേഷം റോഡരികിലെ താഴ്ചയിലുള്ള വൈദ്യുതി തൂണിൽ ഇടിച്ചു മറിഞ്ഞു.
തൊട്ടടുത്തുള്ള ട്രാൻസ്ഫോർമറിൽ ഇടിക്കാതിരുന്നതിനാൽ ദുരന്തം ഒഴിവായി.
കാറിലുണ്ടായിരുന്ന സ്ത്രീ ഉൾപ്പെടെ മൂന്നുപേരെ പരിക്കുകളോടെ നാട്ടുകാർ ആശുപത്രിയിലാക്കി. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരയോടെ ബൈപാസ് റോഡിൽ വള്ളുവൻ തറക്കടുത്തായിരുന്നു അപകടം.
തിരുവനന്തപുരം ഭാഗത്തുനിന്ന് വരികയായിരുന്ന കാർ റോഡരികിലെ കൽതൂണുകളിലിടിച്ച് സമീപത്തെ കരിക്ക് വിൽപനശാല തകർത്ത ശേഷം താഴ്ചയിലേക്ക് മറിഞ്ഞ് വൈദ്യുതി തൂണിലിടിക്കുകയായിരുന്നു. വലിയ ശബ്ദം കേട്ട് ഓടി കൂടിയ നാട്ടുകാർ ചേർന്ന് കാറിൽ കുടുങ്ങിക്കിടന്ന വരെ പുറത്തെടുത്ത് ആശുപത്രിയിലാക്കുകയായിരുന്നു. സംഭവസമയം റോഡിലോ കരിക്ക് കടയിലോ ആരുമില്ലാതിരുന്നതിനാൽ ആളപായം ഒഴിവായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.