അഞ്ചൽ: മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ചയാളെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. പൊടിയിട്ടുവിള കുരുവിക്കുന്ന് ചരുവിള പുത്തൻവീട്ടിൽ ബിജു(30)വാണ് അറസ്റ്റിലായത്.
സ്പെഷൽ സ്കൂളിൽ കഴിഞ്ഞിരുന്ന യുവതി കോവിഡ് കാലമായതിനാൽ ഏറെ നാളായി മാതാപിതാക്കളോടും മുത്തശ്ശിയോടുമൊപ്പം സ്വന്തം വീട്ടിലാണ് കഴിഞ്ഞിരുന്നത്. കൂലിപ്പണിക്കാരായ മാതാപിതാക്കൾ ജോലിക്ക് പോയെന്നും മുത്തശ്ശി വീട്ടിലില്ലെന്നും മനസ്സിലാക്കിയ ബിജു യുവതിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു.
മാതാപിതാക്കൾ വീട്ടിൽ വന്നപ്പോൾ യുവതി അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്നാണ് വിവരം അറിയുന്നത്. യുവതിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി സ്പെഷൽ സ്കൂൾ അധ്യാപികയുടെ സഹായത്തോടെ മൊഴി രേഖപ്പെടുത്തി. യുവതിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി ചികിത്സ നൽകി. പ്രതിയെ പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.