ഓച്ചിറ: റെയില്‍വേ ഗേറ്റ് തുറക്കുന്നതിനിടെ ടോറസ് ലോറി ഗേറ്റിലേക്ക് ഇടിച്ചുകയറി; റെയില്‍വേ ഗേറ്റിെൻറ ഒരു ഭാഗം വൈദ്യുതി ലൈനിലേക്ക് മറിഞ്ഞു. വൈദ്യുതി ലൈൻ ഷോട്ടായതിനെ തുടര്‍ന്ന് സമീപത്താകെ തീപടര്‍ന്നു. വൈദ്യുതി ലൈന്‍ പൊട്ടി വീഴാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. വ്യാഴാഴ്ച രാത്രി എട്ടരയോടെ വവ്വാക്കാവ് പാവുമ്പാറോഡിലെ വവ്വാക്കാവ് റെയില്‍വേ ഗേറ്റിലാണ് സംഭവം.
ഗേറ്റ് തുറന്നയുടന്‍ കിഴക്കുഭാഗത്തുനിന്ന് വവ്വാക്കാവ് ഭാഗത്തേക്ക് വന്ന ടോറസ് ലോറി ബൈക്ക് കടന്നുപോകാന്‍ ശ്രമിക്കുന്നതിനിടെ തെക്ക് ഭാഗത്തേക്ക് വെട്ടിത്തിരിച്ചതിനെ തുടര്‍ന്ന് റെയില്വേഗേറ്റിലും ഇരുമ്പു തൂണിലും ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ റെയില്‍വേ ഗേറ്റ് മറിഞ്ഞ് വൈദ്യുതി കമ്പിക്ക് മുകളിലേക്ക് പതിക്കുകയായിരുന്നു. വൈദ്യുതി ബന്ധം തകരാറിലായതോടെ ഇതുവഴിയുള്ള ട്രെയിന്‍ ഗാതാഗതം അധികൃതര്‍ താൽക്കാലികമായിനിര്ത്തിവെച്ചു. കായകുളത്തുനിന്ന് വൈദ്യുതിവിഭാഗം ഉദ്യോഗസ്ഥര്‍ എത്തി രാത്രി ഏറെ വൈകിയാണ് വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചത്.
ആയൂരില്നിന്നുവന്ന ടോറസ് ലോറിയാണ് അപകടത്തിൽപെട്ടത്. റെയില്‍വേ സംരക്ഷണസേന, ഓച്ചിറ, കരുനാഗപ്പള്ളി െപാലീസ് സംഘവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.