ആക്രമണക്കേസ് പ്രതികൾ ഒരുവർഷത്തിന് ശേഷം അറസ്​റ്റിൽ

കൊല്ലം: ആക്രമണക്കേസിലെ പ്രതികളെ ഒരുവർഷത്തിനുശേഷം അറസ്​റ്റ്​ ചെയ്തു. കൊട്ടിയം പൊലീസ് സ്​റ്റേഷനിൽ രജിസ്​റ്റർ ചെയ്ത് അന്വേഷണം നടത്തിവന്ന കേസിലെ പ്രതികളെ കൊല്ലം ജില്ല പൊലീസ് മേധാവിയുടെ സ്പെഷൽ ഡ്രൈവി​െൻറ ഭാഗമായാണ് അറസ്​റ്റ്​ ചെയ്തത്.

കരീപ്ര, പ്ലാക്കോട് സനോജ് മന്ദിരത്തിൽ ബിനു, മുഖത്തല രമ്യ ഭവനിൽ സുരേഷ് എന്നിവരാണ് അറസ്​റ്റിലായത്. മുഖത്തല പാങ്കോണത്ത് 2019 ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം.

യുവാവിനെ വീട്ടിൽ അതിക്രമിച്ചുകയറി വാളു വീശി ഭീകരാന്തരീക്ഷം സൃഷ്്ടിച്ചും അടിച്ച് മാരകമായി പരിക്കേൽപിച്ചതിനും ശേഷം പ്രതികൾ ഒളിവിൽ പോകുകയായിരുന്നുവെന്നാണ്​ കേസ്​.

Tags:    
News Summary - attack case accused arrested after one year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.