ഇരവിപുരം: കടയിൽ കയറി ആക്രമണം നടത്തി സ്ത്രീകൾ ഉൾെപ്പടെയുള്ളവരെ ആക്രമിച്ച സംഘത്തിലെ മൂന്ന് യുവാക്കളെ വർക്കലയിലുള്ള ഒളിത്താവളത്തിൽനിന്ന് പിടികൂടി. വാളത്തുംഗൽ പുത്തൻചന്ത കമലാ മന്ദിരത്തിൽ അഖിലേഷ് (22), വാളത്തുംഗൽ ആദിക്കാട് പടിഞ്ഞാറ്റതിൽ ബിച്ചു എന്ന അനുരാജ് (27), തോട്ടുകാവ് വെളിയിൽ പടിഞ്ഞാറ്റതിൽ ശരത് (25) എന്നിവരാണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ 24 ന് വൈകീട്ട് നാലേമുക്കാലോടെ ഇരവിപുരം വഞ്ചി കോവിലിനടുത്തുള്ള ഉഷ ടയേഴ്സിലായിരുന്നു സംഭവം. കാറിലും ബൈക്കിലുമായെത്തിയ സംഘം കടയുടമ ഗോപുവിനെ മർദിക്കുന്നതു കണ്ട് തടസ്സം പിടിക്കാനെത്തിയ സ്ത്രീകൾ ഉൾെപ്പടെയുള്ളവരെ സംഘം ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ വടക്കുംഭാഗം ശ്രീനഗർ മുന്നിൽ ഉഷസ് വീട്ടിൽ ഉഷയുടെ കാലിന് പരിക്കേറ്റിരുന്നു. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പറയപ്പെടുന്നു. സംഭവശേഷം സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു കടന്ന സംഘം വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞശേഷമാണ് വർക്കലയിലെ ഒളിത്താവളത്തിലെത്തിയത്.
സിറ്റി സൈബർ സെല്ലിെൻറ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ ഇരവിപുരം പൊലീസിെൻറ പിടിയിലായത്. എ.സി.പി വിജയൻ, എസ്.എച്ച്.ഒ ധർമജിത്ത്, എസ്.ഐമാരായ ദീപു, സൂരജ്, സുതൻ, ആൻറണി, ജയകുമാർ, എ.എസ്.ഐ ജയപ്രകാശ്, സി.പി.ഒമാരായ ചിത്രൻ, സുമേഷ് ബേബി, അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.