ഇരവിപുരം: ചുറ്റികകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പൊലീസ് പിടിയിലായി. മയ്യനാട് പാലയത്ത് വീട്ടിൽ ശ്യാം (57) ആണ് ഇരവിപുരം പൊലീസിന്റെ പിടിയിലായത്. മയ്യനാട് മാതൃകാ നഗറിൽ സനുമോനെയാണ് ആക്രമിച്ചത്. സനുമോന്റെ സുഹൃത്തും ശ്യാമും തമ്മിൽ വാക്കുതർക്കമുണ്ടായപ്പോൾ അതിൽ ഇടപെട്ടതിലുള്ള വിരോധമാണ് അക്രമത്തിലേക്ക് നയിച്ചത്.
തിങ്കളാഴ്ച രാത്രി ഒമ്പതോടെ പറയത്തുമുക്കിന് സമീപം സനുമോനെ തടഞ്ഞുനിർത്തി ചുറ്റിക കൊണ്ട് ആക്രമിക്കുകയായിരുന്നു. തലയിലും മുഖത്തും മർദനമേറ്റ് തറയിൽ വീണ സനുമോനെ തോളിലും മുതുകത്തും തുടരെ മർദിച്ച് പരിക്കേൽപിച്ചു. ആക്രമണത്തിൽ തലയോട്ടിക്കും, മുഖത്തെ അസ്ഥിക്കും പൊട്ടലും, കണ്ണിന് ചതവും സംഭവിച്ചു. പരിക്കേറ്റ് അവശനായ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇരവിപുരം ഇൻസ്പെക്ടർ അജിത്ത്കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ജയേഷ്, സക്കീർ ഹുസൈൻ, സി.പി.ഒ അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.