ഓയൂർ: ജില്ല സഹകരണ ബാങ്കിെൻറ ഓയൂർ ശാഖയുടെ പയ്യേക്കാടുള്ള എ.ടി.എമ്മിൽ കവർച്ചാശ്രമം. കഴിഞ്ഞദിവസം രാത്രി 12ന് ഇരുചക്രവാഹനത്തിൽ ഹെൽമറ്റ് ധരിച്ചെത്തിയ യുവാക്കൾ എ.ടി.എമ്മിൽ കയറുകയായിരുന്നു. തുടർന്ന് മെഷീെൻറ രണ്ട് വാതിലുകൾ തകർത്തു. എന്നാൽ അവസാനത്തെ വാതിലുകൾ തുറക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
തുടർച്ചയായി രണ്ട് ദിവസം അവധിയായതിനാൽ മോഷണശ്രമം ആരുടെയും ശ്രദ്ധയിൽ പെട്ടിരുന്നില്ല. അടുത്തദിവസം ബാങ്ക് ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് കവർച്ചാശ്രമം അറിഞ്ഞത്. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. പുത്തൂരിൽ അടുത്തിടെ നടന്ന സമാനസംഭവവുമായി ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.