കണ്ണിൽ മുളക് സ്പ്രേ ചെയ്ത് വ്യാപാരിയുടെ കൈയ്യിൽ നിന്ന് പണം തട്ടാൻ ശ്രമം

കൊട്ടാരക്കര: കണ്ണിൽ മുളക് സ്പ്രേ ചെയ്ത് വ്യാപാരിയുടെ കൈയ്യിൽ നിന്ന് പണം തട്ടാൻ ശ്രമം.വെണ്ടാർ ജംഗ്ഷനിൽ പച്ചക്കറി കട നടത്തുന്ന വെണ്ടാർ അശ്വതി വ്യുവിൽ വിദ്യാധരനെയാണ്​ (61) രാത്രിയിൽ കടയടച്ച് വീട്ടിലേക്ക് പോകവേ ബൈക്കിലെത്തിയ രണ്ടുപേർ ആക്രമിച്ചത്​.

ചിരങ്കാവിലേക്കുള്ള വഴി ചോദിച്ച യുവാക്കൾക്ക്​ വഴി പറഞ്ഞു കൊടുക്കുകയായിരുന്നു വിദ്യാധരൻ. അതിനിടെ കൈയ്യിൽ കരുതിയിരുന്ന സ്​പ്രേ കണ്ണിലേക്ക്​ അടിച്ചു. അതോടെ വിദ്യാധരൻ്റെ നിലവിളിക്കുകയും തുടർന്ന് നാട്ടുകാർ ഓടിക്കൂടിയെങ്കിലും ബൈക്ക് യാത്രക്കാർ രക്ഷപ്പെട്ടു. വിദ്യാധരനെ പൂത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫോറൻസിക്ക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സാമ്പിളുകൾ ശേഖരിച്ചു.പുത്തൂർ പൊലീസ് കേസേടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്​.

Tags:    
News Summary - Attempt to snatch money by spraying pepper in eyes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.