എ.ടി.എം കൗണ്ടറിൽ മോഷണശ്രമം; യുവാവ് പിടിയിൽ

കൊല്ലം: ചാമക്കടയിലെ പഞ്ചാബ് നാഷനല്‍ ബാങ്കിെൻറ എ.ടി.എം കൗണ്ടറില്‍ മോഷണശ്രമം നടത്തിയ യുവാവ് പിടിയിലായി. ആലപ്പുഴ തകഴി ശ്യാം ഭവനില്‍ അപ്പു (19)വാണ് ഈസ്​റ്റ്​ പൊലീസ് പിടിയിലായത്.

കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലായി വിവിധ മോഷണക്കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. സി.സി ടി.വി ദൃശ്യങ്ങളുടെയും മറ്റും സഹായത്തോടെ അന്വേഷണം പുരോഗമിക്കുന്നതിനിടെ എറണാകുളം അരൂര്‍ ഭാഗത്തുനിന്ന്​ ചൊവ്വാഴ്ച രാത്രിയോടെയാണ് പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Tags:    
News Summary - Attempted theft at ATM counter; Young man arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.