ഇരവിപുരം: റേഷൻ കടയിൽനിന്ന് അരി കടത്താനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. കൂട്ടിക്കട ചന്തകടയിലെ പൊതുവിതരണകേന്ദ്രത്തിൽനിന്ന് അനധികൃതമായി വാഹനത്തിൽ കടത്താൻ ശ്രമിച്ച 20 ചാക്ക് അരിയും വാഹനവുമാണ് നാട്ടുകാർ പിടികൂടി ഇരവിപുരം പൊലീസിനെ ഏൽപിച്ചത്. ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം.
റേഷൻ കടയിൽനിന്ന് രണ്ട് യുവാക്കൾ വാഹനത്തിലേക്ക് അരി കയറ്റി കടക്കാൻ ശ്രമിച്ചപ്പോഴാണ് തടഞ്ഞത്. രണ്ട് യുവാക്കളും വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. റേഷൻകടയിലുണ്ടായിരുന്ന തൊഴിലാളിയും ഓടി രക്ഷപ്പെട്ടു.
നാളുകളായി ഇത് തുടർന്ന് വരുകയായിെന്നന്ന് നാട്ടുകാർ പറയുന്നു. ഇരവിപുരം സ്റ്റേഷനിലെ എസ്.ഐമാരായ ദീപു, അഭിജിത്ത്, എ.എസ്.ഐ ജയപ്രകാശ് എന്നിവർ ചേർന്ന് വാഹനം കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. ഇരവിപുരം പൊലീസ് കേെസടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.