കൊല്ലം: നഗരത്തിൽ അമിത വേഗത്തിൽ മോട്ടോർ സൈക്കിൾ ഓടിച്ച യുവാക്കളെയും മോട്ടോർ ബൈക്കുകളും പൊലീസ് പിടികൂടി. സൈലൻസറിൽ രൂപമാറ്റം വരുത്തി അമിത ശബ്ദമുണ്ടാക്കി നഗര ഹൃദയത്തിലൂടെ വാഹനം ഓടിച്ച യുവാക്കളാണ് ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്.
അമിതശബ്ദവും വേഗവും പൊതുജനങ്ങൾക്ക് ഭീതി ജനപ്പിക്കുന്ന തരത്തിലായിരുന്നു. ചിന്നക്കടയിൽ നിന്നുമാണ് മോട്ടോർ സൈക്കിളുകൾ പിടികൂടിയത്. ഉമയനല്ലൂർ വടക്കേക്കര വീട്ടിൽ ആർ. റമീസ് (24), കരിക്കോട് വടക്കേവീട്ടിൽ എ. ശ്രീക്കുട്ടൻ (19) എന്നിവരാണ് പിടിയിലായത്. മോട്ടോർ സൈക്കിളുകൾ കോടതിയിൽ ഹാജരാക്കി.
വാഹനം ഓടിച്ച യുവാക്കളുടെ ലൈസൻസ് റദ്ദാക്കുന്നതിന് മോട്ടോർ വാഹന വകുപ്പിന് ശിപാർശ കൈമാറി. ഈസ്റ്റ് ഇൻസ്പെക്ടർ ആർ. രതീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വാഹനം പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസവും അമിത ശബ്ദവും വേഗവുമുണ്ടാക്കിയ സ്കൂട്ടർ പിടിച്ചെടുത്തിരുന്നു.
നഗരത്തിൽ ബൈക്ക് റൈസിങ്ങിനും അമിതശബ്ദത്തിനുമെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് കമീഷണർ ടി. നാരായണൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.