സ്‌​കൂ​ള്‍ തു​റ​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി മെഡിക്കല്‍ ഷോപ്പുകളിലും സ്‌കൂള്‍ പരിസരങ്ങളിലും കാമറകള്‍ വെക്കും


കൊ​ല്ലം: സ്‌​കൂ​ള്‍ തു​റ​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി ജി​ല്ല​യി​ല്‍ മെ​ഡി​ക്ക​ല്‍ ഷോ​പ്പു​ക​ളി​ലും സ്‌​കൂ​ളു​ക​ളി​ലും സി.​സി.​ടി.​വി കാ​മ​റ​ക​ള്‍ നി​ര്‍ബ​ന്ധ​മാ​ക്കും. കു​ട്ടി​ക​ള്‍ക്കി​ട​യി​ലെ ല​ഹ​രി ഉ​പ​യോ​ഗം, അ​ന​ധി​കൃ​ത​മാ​യി കു​ട്ടി​ക​ളെ ക​ട​ത്ത​ല്‍ എ​ന്നി​വ ത​ട​യു​ന്ന​തി​ന് ദേ​ശീ​യ ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മീ​ഷ​െൻറ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​യു​ക്ത പ്ര​വ​ര്‍ത്ത​ന പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​നാ​യു​ള്ള ജി​ല്ല​ത​ല അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ജി​ല്ല വി​ക​സ​ന ക​മീ​ഷ​ണ​ര്‍ ആ​സി​ഫ് കെ. ​യൂ​സ​ഫി​െൻറ അ​ധ്യ​ക്ഷ​ത​യി​ല്‍ ഓ​ണ്‍ലൈ​നാ​യി ചേ​ര്‍ന്ന യോ​ഗ​ത്തി​ല്‍ വി​വി​ധ വ​കു​പ്പു​ക ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തി.

മെ​ഡി​ക്ക​ല്‍ ഷോ​പ്പു​ക​ളു​ടെ ഉ​ള്ളി​ലും പു​റ​ത്തും സി.​സി.​ടി.​വി കാ​മ​റ​ക​ള്‍ സ്ഥാ​പി​ക്ക​ണം. ജി​ല്ല ഡ്ര​ഗ്‌​സ് ക​ണ്‍ട്രോ​ള്‍ അ​തോ​റി​റ്റി, പൊ​ലീ​സ് എ​ന്നി​വ​ര്‍ സം​യു​ക്ത​മാ​യി പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി വെ​രി​ഫി​ക്കേ​ഷ​ന്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റ് ന​ല്‍കും. കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കും. സ്‌​കൂ​ള്‍ പ​രി​സ​ര​ത്ത് പ്ര​വ​ര്‍ത്തി​ക്കു​ന്ന വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​വും ഏ​ര്‍പ്പെ​ടു​ത്തും. സ്‌​കൂ​ള്‍ കാ​മ്പ​സി​ലും പ​രി​സ​ര​ത്തും സി.​സി.​ടി.​വി കാ​മ​റ​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​ന് പി.​ടി.​എ​ക​ളു​ടെ സ​ഹ​ക​ര​ണം തേ​ടും.

സ്‌​കൂ​ളും പ​രി​സ​ര​വും വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കു​ന്ന​തി​നൊ​പ്പം ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്​​ക​ര​ണ പോ​സ്​​റ്റ​റു​ക​ള്‍ പ​തി​പ്പി​ക്കു​ക​യും വേ​ണം. ആ​രോ​ഗ്യ​വ​കു​പ്പ്, ജി​ല്ല സാ​മൂ​ഹി​ക​നീ​തി വ​കു​പ്പ്, പൊ​ലീ​സ്, എ​ക്‌​സൈ​സ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്​​ക​ര​ണ കാ​മ്പ​യി​നു​ക​ള്‍ സം​ഘ​ടി​പ്പി​ക്ക​ണം. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി ഇ​വ പ്ര​ച​രി​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചു.


Tags:    
News Summary - Cameras will be placed in medical shops and school premises before the school opens.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.