കൊല്ലം: കശുവണ്ടിത്തൊഴിലാളികൾക്ക് ഈ വർഷം ഇതുവരെ ലഭിച്ചിട്ടുള്ള വേതനത്തിെൻറ 20 ശതമാനം ബോണസ് നൽകുമെന്ന് വ്യവസായികളുടെ സംയുക്ത യോഗം വ്യക്തമാക്കി. അതേസമയം, വ്യവസായത്തിെൻറ ഇന്നത്തെ ശോചനീയമായ അവസ്ഥ പരിഗണിക്കാതെയും വ്യവസായികളെ വിശ്വാസത്തിലെടുക്കാതെയും ഏകപക്ഷീയമായി ബോണസ് പ്രഖ്യാപിച്ച സർക്കാർ തീരുമാനം അപലപനീയമാണെന്നും അവർ പറഞ്ഞു.
വ്യവസായികൾ സമർപ്പിച്ച നിർദേശങ്ങൾ തിരികെ നൽകി, ഏകപക്ഷീയമായ പ്രഖ്യാപനം അനീതിയാണ്. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന അഡ്വാൻസ് ബോണസ്, ബോണസ് ആക്ടിന് വിരുദ്ധവുമാണ്. ഇതിനെതിരെ കോടതിയെ സമീപിക്കും.കോവിഡ് കാലത്ത്, സംസ്ഥാനത്തെ 823 ഫാക്ടറികളിൽ 150 എണ്ണമേ പ്രവർത്തിക്കുന്നുള്ളൂ. മുന്നൂറോളം വരുന്ന വ്യവസായികളിൽ ഇരുനൂറോളം പേർ ജപ്തി നടപടികൾ നേരിടുകയാണ്. ഈ പ്രതിസന്ധികൾക്കിടയിലും പരമാവധി തുകയായ 20 ശതമാനം നൽകാൻ വ്യവസായികൾ സന്നദ്ധരായിരിക്കുകയാണ്.
തൊഴിലാളികൾക്കും സ്റ്റാഫ് അംഗങ്ങൾക്കും രണ്ടുതരം ബോണസ് എന്നത് അവസാനിപ്പിച്ച്, ഒരുവ്യവസായത്തിന് ഒരേതരം ബോണസ് പ്രാവർത്തികമാക്കണം എന്നും യോഗം ആവശ്യപ്പെട്ടു. ഫെഡറേഷൻ ഒാഫ് കാഷ്യൂ പ്രോസസേഴ്സ് ആൻഡ് എക്സ്പോർേട്ടഴ്സ്, കാഷ്യൂ മാനുഫാക്ചേഴ്സ് ഗിൽഡ്, കൊല്ലം കാഷ്യു മാനുഫാക്ചേഴ്സ് അസോസിയേഷൻ, ഫെഡറേഷൻ ഒാഫ് ഇന്ത്യൻ കാഷ്യു ഇൻഡസ്ട്രി പ്രതിനിധികൾ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.