കൊട്ടാരക്കര: താലൂക്കാശുപത്രിയിൽ രോഗികൾക്കുള്ള ലിഫ്റ്റിൽ സിമന്റും മണലും കയറ്റിയതിൽ വ്യാപക പ്രതിഷേധം. കഴിഞ്ഞദിവസം താലൂക്കാശുപത്രിയിലെ ലിഫ്റ്റിൽ മുകളിലത്തെ നിലയിലെ കെട്ടിടത്തിെൻറ തറയോട് പാകുന്നതിനായാണ് സിമന്റും മണലും കൊണ്ടുപോയത്.
രോഗികളെ കൊണ്ടുപോകാനായി ഉപയോഗിക്കുന്ന പുതിയ സ്ട്രെച്ചറുകളിലാണ് ഇവ കയറ്റിയത്. രോഗികൾ സമീപത്തായി നിൽക്കുമ്പോഴാണ് മണലും സിമന്റുമായി പണിക്കാർ ലിഫ്റ്റിൽ കയറിയത്.
അത്യാഹിതവുമായി വരുന്ന രോഗികൾക്ക് ശുചിത്വം പാലിക്കേണ്ട സ്ഥലത്താണ് അധികൃതർ ഇത്തരത്തിൽ അനാസ്ഥ കാട്ടിയത്. ഏതുസമയവും അണുവിമുക്തമാക്കേണ്ട ആശുപത്രിയിൽ ഗുരുതര വീഴ്ചയാണണ്ടായത്. ആശുപത്രി അധികൃതരുടെ അറിവോടെയാണ് ഇത്തരത്തിലുള്ള സംഭവം. സ്ട്രെച്ചറിൽ സിമന്റും മറ്റും കയറ്റിയതിനെതിരെ കോൺഗ്രസും എ.ഐ.വൈ.എഫ് പ്രവർത്തകരും താലൂക്കാശുപത്രിയിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.
താലൂക്കാശുപത്രിയിലെ ലിഫ്റ്റിൽ സിമന്റും മണലും കയറ്റി; പ്രതിഷേധം ശക്തം
കൊട്ടാരക്കര: താലൂക്കാശുപത്രിയിൽ നിർമാണ സാമഗ്രികൾ കൊണ്ടുപോകാൻ സ്ട്രക്ചറും ലിഫ്റ്റും ഉപയോഗിച്ചത് ഗുരുതര പിഴവാണെന്ന് എ.ഐ.വൈ.എഫ്. സംഭവത്തിൽ കൃത്യമായ പരിശോധന നടത്തി നടപടി സ്വീകരിക്കണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധം നടത്തുമെന്നും നേതാക്കൾ പറഞ്ഞു. പി. പ്രവീൺ, എൻ.ആർ. ജയചന്ദ്രൻ, ജോബിൻ ജേക്കബ്, കൃഷ്ണകുമാർ, ബി. അശ്വന്ത്, ശിവലാൽ വിഘ്നേഷ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.