ചാത്തന്നൂർ: ഗുണ്ട ആക്രമണം നടത്തിയ പ്രതികളിൽ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ചാത്തന്നൂർ താഴം തെക്ക് മാവിള വീട്ടിൽ ഉണ്ണിക്കുട്ടനെ (18 -വിഷ്ണു) ആണ് ചാത്തന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ലഹരി സംഘത്തിലെ അംഗമായ വിഷ്ണു സ്കൂൾ കുട്ടികൾക്ക് കഞ്ചാവ് വിപണനം നടത്തുന്ന പ്രധാനിയാണെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ രണ്ടിന് വൈകിട്ട് നാലോടെ ചാത്തന്നൂർ താഴം ആനന്ദഗിരി മുരുക ക്ഷേത്രത്തിന് മുന്നിൽ കല്യാണ ചടങ്ങിന് പോകുന്നതിന് വേണ്ടി നിന്നവരെ ബൈക്കിലും കാറിലുമായി മാരകായുധങ്ങളുമായി എത്തിയ സംഘം യാതൊരു പ്രകോപനവും കൂടാതെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റവർ ഇപ്പോഴും ചികിത്സയിലാണ്. രണ്ട് പേരെ നേരത്തെ പിടികൂടിയിരുന്നു. ഇനി അഞ്ചോളം പേർ പിടിയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.