ചാത്തന്നൂർ: ദേശീയപാത നിർമാണ ദുരിതത്തിനിടെ പൊലീസിന്റെ പെറ്റിയടി. ചാത്തന്നൂർ ജങ്ഷനിൽ ഗതാഗതം നിയന്ത്രിക്കുന്ന ഹോം ഗാർഡാണ് വാഹനങ്ങളുടെ ഫോട്ടോയെടുത്ത് പെറ്റി രജിസ്റ്റർ ചെയ്യുന്നത്. വാഹനങ്ങളുടെ ഉടമസ്ഥർ ഇത് അറിയുന്നത് പോലുമില്ല. ഒരു വാഹനത്തിന് തന്നെ ദിനവും കൂടുതൽ തവണ പെറ്റിയടിച്ച സംഭവങ്ങളുണ്ട്.
ദേശീയപാത നിർമാണപ്രവൃത്തികൾ നടക്കുന്നത് മൂലം അടിപ്പാതയിലും മറ്റുമാണ് നാട്ടുകാർ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. നോ പാർക്കിങ് ബോർഡുകളോ പൊലീസിന്റെ ട്രാഫിക് മുന്നറിയിപ്പോ ഇവിടെയില്ല. അതുകൊണ്ട് തന്നെ ജോലിക്ക് പോകുന്നവരും മറ്റും വാഹനങ്ങൾ സുരക്ഷിതമായി അടിപാതയിലും മറ്റ് ട്രാഫിക് പ്രശ്നങ്ങൾ ഇല്ലാത്ത ഭാഗങ്ങളിലുമാണ് പാർക്ക് ചെയ്യുന്നത്. പലപ്പോഴും വാഹനം പാർക്ക് ചെയ്ത് സാധനങ്ങൾ വാങ്ങാൻ കടകളിൽ കയറുന്ന സമയത്താണ് ഹോം ഗാർഡിന്റെ ഫോട്ടോയെടുപ്പ്. വാഹനം പാർക്ക് ചെയ്യുന്ന സമയത്ത് ഹോം ഗാർഡ് വിലക്കാറുമില്ല.
ഇത്തരത്തിൽ പെറ്റി കിട്ടുന്നത് കൂടുതലായും സ്ത്രീകൾക്കാണ്. ഒരാൾക്ക് പത്ത് പെറ്റി വരെ കിട്ടിയിട്ടുണ്ടെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. ഹോം ഗാർഡിന്റെ ഇത്തരം നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.