ചാത്തന്നൂർ: ഒന്നേമുക്കാൽ കിലോ കഞ്ചാവുമായി യുവാവിനെ വീട്ടിൽനിന്ന് അറസ്റ്റ് ചെയ്തു. കളിയാക്കുളം അനുമൻസിലിൽ ഫൈസി എന്ന അമൽഷാനെയാണ് (26) കഞ്ചാവുമായി െപാലീസ് പിടികൂടിയത്.
രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിനിെട പ്രതിയുടെ ബന്ധുക്കൾ െപാലീസിനെ ആക്രമിക്കാനും ശ്രമിച്ചു.
കക്കൂസിലും കാറിനുള്ളിൽ രഹസ്യ അറയിലും ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് പിടികൂടിയത്. ഇയാൾ മൂന്നാംതവണയാണ് കഞ്ചാവുമായി ചാത്തന്നൂർ പൊലീസിെൻറ പിടിയിലാകുന്നത്. ചാത്തന്നൂർ സി.ഐ ജസ്റ്റിൻ രാജിെൻറയും എസ്.ഐ സരിെൻറയും നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
ഇരവിപുരം: പഴയാറ്റിൻകുഴി-ചകിരിക്കട റോഡിൽ താവളമാക്കിയ മയക്കുമരുന്ന് സംഘങ്ങൾ പ്രദേശവാസികൾക്ക് ഭീഷണിയാകുന്നു. ചകിരിക്കട റോഡരികിലുള്ള ഓഡിറ്റോറിയത്തിന് സമീപത്തായി അടച്ചിട്ട കടകൾ കേന്ദ്രമാക്കിയാണ് ഇവരുടെ ഒത്തുചേരൽ.
സന്ധ്യ കഴിഞ്ഞാൽ ഇവിടെ ഒത്തുകൂടുന്ന സംഘങ്ങൾ പരിസരവാസികളെ ഭീഷണിപ്പെടുത്തുന്നതും പതിവാണ്. പുറത്തുനിന്നുമെത്തുന്ന സംഘങ്ങളാണ് ഇവിടെ തമ്പടിക്കുന്നത്.
പരിസരവാസികളോട് ഇവർ തട്ടിക്കയറുകയും പരാതി നൽകിയാൽ കൊന്നുകളയുമെന്ന ഭീഷണിയും മുഴക്കും. പൊലീസ് എത്തുന്നുണ്ടോ എന്നറിയിക്കാനായി ഇവരുടെ ഏജൻറുമാർ റോഡിൽ പലയിടത്തായി നിലയുറപ്പിച്ചിട്ടുണ്ട്. പൊലീസ് വരുന്നതുകാണുമ്പോൾ ഓടി രക്ഷപ്പെടുകയും പതിവാണ്. പൊലീസിെൻറയും എക്സൈസിെൻറയും അടിയന്തര ശ്രദ്ധ ഇക്കാര്യത്തിലുണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.