പണിക്കൂലി ചോദിച്ചതിന് മെക്കാനിക്കിനെ ആക്രമിച്ചയാൾ അറസ്റ്റിൽ

ചാത്തന്നൂർ: അറ്റകുറ്റപ്പണിക്ക് നൽകിയ ബൈക്ക് ശരിയാക്കിയതിന്‍റെ പണിക്കൂലി ചോദിച്ച വർക്ക്ഷോപ്പ് മെക്കാനിക്കിനെ ആക്രമിച്ച് പല്ല് അടിച്ച് കൊഴിച്ചയാളെ പൊലീസ് പിടികൂടി.

ചിറക്കര ഉളിയനാട് ബിജു വിലാസത്തിൽ ഷിബുവാണ് (45) പോലീസിന്‍റെ പിടിയിലായത്. വർക്ക്ഷോപ്പ് മെക്കാനിക്കായ മോഹനൻപിള്ളയെയാണ് ഇയാൾ ആക്രമിച്ചതായി പരാതി ഉയർന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തതായി പോലീസ് പറഞ്ഞു.

Tags:    
News Summary - Man arrested for assaulting mechanic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.