കൊല്ലം: സ്ഥിരം കുറ്റവാളികളെ നിയന്ത്രിക്കാൻ കാപ്പ നിയമപ്രകാരം കൊല്ലം സിറ്റി പൊലീസ് നടപടികൾ ശക്തമാക്കി. സ്ഥിരം കുറ്റവാളികളായ രണ്ട് പ്രതികളെ അറസ്റ്റ്ചെയ്ത് ആറ് മാസത്തേക്ക് കരുതൽ തടങ്കലിനായി പൂജപ്പുര സെൻട്രൽ ജയിലിലേക്ക് അയച്ചു. കരുനാഗപ്പള്ളി തൊടിയൂർ പുലിയൂർവഞ്ചി പുത്തൻതറയിൽവീട്ടിൽ ബോക്സർ എന്നറിയ പ്പെടുന്ന ദിലീപ് ചന്ദ്രൻ (27), ചാത്തന്നൂർ മീനാട് കാരംകോട് സനൂജ് മൻസിലിൽ സനൂജ് (32) എന്നിവരാണ് പിടിയിലായത്. ജില്ല പൊലീസ് മേധാവി മെറിൻ ജോസഫ് കലക്ടർ അഫ്സാന പർവീണിന് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ കരുതൽ തടങ്കലിന് ഉത്തരവായത്. ഈ മാസം ഇതുവരെ നാല് ഉത്തരവുകളാണ് സിറ്റി പൊലീസ് പരിധിയിൽ ഇറക്കിയത്.
ദിലീപ് ചന്ദ്രൻ 2017 മുതൽ ഇതുവരെ കരുനാഗപ്പള്ളി, ശാസ്താംകോട്ട സ്റ്റേഷനുകളിലായി എട്ട് ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. വ്യക്തികൾക്ക് നേരെയുള്ള കൈയേറ്റം, അതിക്രമം, കഠിന ദേഹോപദ്രവം, മയക്കുമരുന്ന് വ്യാപാരം എന്നീ കുറ്റകൃത്യങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളവയാണ്. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിന് മുമ്പും രണ്ടുതവണ കരുതൽ തടങ്കലിൽ കഴിഞ്ഞിട്ടുള്ള ആളാണ് ഇയാൾ. നിർബാധം കുറ്റകൃത്യങ്ങൾ തുടർന്നതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ വീണ്ടും കരുതൽ തടങ്കലിന് ഉത്തരവായത്. കരുനാഗപ്പള്ളി ഇൻസ്പെക്ടർ ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഷാജിമോൻ, ബിജു, റസൽ ജോർജ്, സി.പി.ഒമാരായ ഹാഷിം, നൗഫജ്ജൻ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.
2016 മുതൽ ചാത്തന്നൂർ എക്സൈസ് റേഞ്ച് ഓഫിസ് പരിധിയിലും ചാത്തന്നൂർ, പാരിപ്പള്ളി എന്നീ സ്റ്റേഷൻപരിധിയിലുമായി 13 ക്രിമിനൽ കേസുകളിൽ പ്രതിയാണ് സനൂജ്. ഇവയിൽ ഏഴ് കേസുകളും അനധികൃതമായി മാരക ലഹരിമരുന്നുകൾ വ്യാപാരം നടത്തിയ കുറ്റത്തിന് രജിസ്റ്റർ ചെയ്തിട്ടുള്ളവയാണ്.
മുമ്പും ഒരുതവണ കരുതൽ തടങ്കലിൽ കഴിഞ്ഞിട്ടുള്ള ഇയാൾ കാലാവധി പൂർത്തിയാക്കി പുറത്തിറങ്ങിയശേഷവും സാമൂഹികവിരുദ്ധപ്രവർത്തനങ്ങൾ നിർബാധം തുടരുകയായിരുന്നു. ചാത്തന്നൂർ പൊലീസ് ഇൻസ്പെക്ടർ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതികൾ ഏർപ്പെടുന്ന കുറ്റകൃത്യങ്ങളെപ്പറ്റി കൃത്യമായ വിവരം ശേഖരിച്ച് അവ താമസംകൂടാതെ അധികാരികളുടെ മുന്നിൽ സമർപ്പിച്ചാണ് കാപ്പ നിയമത്തിന്റെ അടിസ്ഥാനത്തിൽ ഉത്തരവുകൾ നേടിയെടുക്കുന്നത്.
ഇതിലൂടെ ജില്ലയിലെ സ്ഥിരം കുറ്റവാളികളായ പ്രതികെളയും അവർ ഏർപ്പെടുന്ന അക്രമ പ്രവർത്തനങ്ങെളയും മികച്ച രീതിയിൽ തടയുന്നതിന് പൊലീസിന് കഴിയുന്നു. ഈ വർഷം സിറ്റി െപാലീസ് പരിധിയിൽ 27 കുറ്റവാളികൾക്കെതിരെയാണ് കരുതൽ തടങ്കലിന് ഉത്തരവായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.