കൊല്ലം: സിറ്റി പൊലീസ് നടത്തിയ സ്പെഷൽ ഡ്രൈവിൽ നിരവധി കേസുകളിലെ പ്രതികൾ പിടിയിലായി. രണ്ടു ദിവസമായി നടത്തിയ പരിശോധനയിൽ 66 പേരെയാണ് അറസ്റ്റ് ചെയ്തത്.പിടിയിലായവരിൽ കൂടുതലും വിവിധ കേസുകളിൽ ജാമ്യം ലഭിച്ച ശേഷം കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിഞ്ഞവരാണ്.
സിറ്റി പൊലീസ് കമീഷണർ മെറിൻ ജോസഫിന്റെ മേൽനോട്ടത്തിലായിരുന്നു സിറ്റി പരിധിയിലെ എല്ലാ സ്റ്റേഷൻ പരിധികളിലും പരിശോധന നടന്നത്. കൂടുതൽ പ്രതികൾ പിടിയിലായത് ചവറ സ്റ്റേഷൻ പരിധിയിലാണ്. രണ്ട് ദിവസങ്ങളിലായി ഇവിടെ ഒമ്പത് പ്രതികൾ അറസ്റ്റിലായി. കരുനാഗപ്പള്ളി സ്റ്റേഷൻ പരിധിയിൽ എട്ടും ഓച്ചിറയിൽ ആറും പ്രതികളെ പിടികൂടി.
കൊല്ലം ഈസ്റ്റ്, അഞ്ചാലുംമൂട്, കിളികൊല്ലൂർ സ്റ്റേഷൻ പരിധികളിൽനിന്ന് അഞ്ചു പേർ വീതം പിടിയിലായി. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് ശിക്ഷ ഉറപ്പാക്കാൻ സ്പെഷൽ ഡ്രൈവുകൾ തുടരുമെന്ന് കമീഷണർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.