കൊട്ടാരക്കര: െവണ്ടാറിൽ വഴിതർക്കത്തെത്തുടർന്നുണ്ടായ കൂട്ടത്തല്ലിൽ നിരവധിപേർക്ക് പരിക്ക്. അരീയ്ക്കൽ മൊട്ടക്കുന്നിൽ വീട്ടിൽ ബേബി (65), രേവതി വിലാസത്തിൽ റീന (45) എന്നിവരുടെ വീട്ടുകാർ തമ്മിലാണ് സംഘർഷമുണ്ടായത്. പുത്തൂർ പൊലീസ് എത്തിയാണ് സംഘർഷത്തിന് അയവുണ്ടാക്കിയത്.
ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായത്തോടെ 24 പേർക്കെതിരെ പൊലീസ് കേസെടുത്തു. മഴവെള്ളം ഒഴുകിപോകാൻ വെട്ടിയ ചാൽ വഴിയാക്കാൻ ശ്രമിച്ചതാണ് കാരണം. സംഘർഷത്തിൽ സ്ത്രീകളടക്കം ഏഴുപേർക്ക് പരിക്കേറ്റു. ഇവർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സക്കെത്തിയപ്പോഴും തമ്മിൽ സംഘർഷമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.