ഓച്ചിറ: പത്ത് തൊഴിലാളികളുമായി കടലില്‍ അകപ്പെട്ട മത്സ്യബന്ധന ബോട്ട് കോസ്റ്റ് ഗാര്‍ഡ് കരക്കെത്തിച്ചു. അഴീക്കലില്‍നിന്ന് പോയ വടക്കേ തോപ്പിൽ എന്ന ബോട്ടാണ് പ്രൊപ്പലറില്‍ വല കുരുങ്ങി കഴിഞ്ഞ ദിവസം ഉച്ചയോടെ ഹരിപ്പാട് തെര്‍മല്‍ പ്ലാന്റിന് പടിഞ്ഞാറ് ഭാഗത്ത് ഒഴുക്കിൽപെട്ടത്. ശക്തമായ കാറ്റുമൂലം മറ്റ് ബോട്ടുകാര്‍ക്ക് രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് ആലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് യു. ഉല്ലാസ് കോസ്റ്റ് ഗാര്‍ഡിന്റെ സഹായം തേടുകയായിരുന്നു. കൊച്ചിയില്‍നിന്നെത്തിയ കോസ്റ്റ് ഗാര്‍ഡ് തകരാറിലായ ബോട്ടിനെ കെട്ടിവലിച്ച് ചൊവ്വാഴ്ച ഉച്ചയോടെ അഴീക്കലില്‍ എത്തിച്ചു. ബോട്ടിലുണ്ടായിരുന്ന പത്ത് മത്സ്യത്തൊഴിലാളികളും സുരക്ഷിതരായി കരയിലെത്തി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.