കുന്നിക്കോട്: കോണ്‍ക്രീറ്റ് മിക്സുമായി വന്ന വാഹനം മറിഞ്ഞ് വീട് തകര്‍ന്നു. മൈലം-കുരാ പാതയില്‍ വായനശാല ജങ്ഷനില്‍ അംഗന്‍വാടിക്ക് സമീപമായിരുന്നു അപകടം. കുര അഖില്‍ ഭവനില്‍ രാമചന്ദ്രന് പിള്ളയുടെ വീടാണ് തകര്‍ന്നത്.
വീടിന്റെ ഹാള്‍ ഭാഗം പൂർണമായി തകർന്നു. വീട്ടിലുണ്ടായിരുന്ന രാമചന്ദ്രന് നായരുടെ ഭാര്യ ഗിരിജ വലിയശബ്ദം കേട്ട് അടുത്തമുറിയിലേക്ക് ഓടി മാറിയതിനാല്‍ പരിക്കേല്‍ക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. അടൂരില്‍നിന്നും കുന്നിക്കോട് ഭാഗത്തേക്ക് കോണ്‍ക്രീറ്റുമായി പോയ അഞ്ചല്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് അപകടത്തിൽപെട്ട വാഹനം.
കയറ്റം കയറുന്നതിനിടെ നിയന്ത്രണംവിട്ട് ഒരുവശത്തേക്ക് മറിയുകയായിരുന്നു.
വാഹനത്തിന്റെ ടയര്‍ ഉപയോഗിക്കാന്‍ കഴിയാത്തവിധം നശിച്ചതാണ് അപകടകാരണമെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കുന്നിക്കോട് പൊലീസും പത്തനാപുരം ഫയര്‍ഫോഴ്സും സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.