കുന്നിക്കോട് : ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മിലുള്ള സംഘര്‍ഷത്തെതുടര്‍ന്ന് ഒരാള്‍ മരിച്ച സംഭവത്തില്‍ പ്രതിയെ ആവണീശ്വരത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. ആവണീശ്വരം ചക്കുപ്പാറ പ്ലാക്കീഴില്‍ ചരുവിള പുത്തന്‍ വീട്ടില്‍ വിഷ്ണുവിനെയാണ് ബുധനാഴ്ച തെളിവെടുപ്പിനായി എത്തിച്ചത്. കുന്നിക്കോട് എസ്.ഐ വൈശാഖ് കൃഷ്ണെൻറ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
ഒക്ടോബര്‍ 20ന് ആവണീശ്വരം റെയില്‍വേ സ്റ്റേഷന് സമീപംെവച്ച് വിഷ്ണുവും സിദ്ദിഖും തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും നടന്നിരുന്നു. ഇതിനെ തുടർന്നാണ് കൊട്ടാരക്കര വിജയാസ് ആശുപത്രിക്കുള്ളില്െവച്ച് സംഘർഷമുണ്ടായതും ഒരാൾ കുത്തേറ്റ് മരിച്ചതും. ആവണീശ്വരം റെയില്‍വേ സ്റ്റേഷനിലെ ഓേട്ടാ സ്റ്റാൻഡ്, സമീപത്തെ വ്യാപാരസ്ഥാപനങ്ങള്‍, കുന്നിക്കോട് സ്വകാര്യാശുപത്രി എന്നിവിടങ്ങളില്‍ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി. കൊട്ടാരക്കരയില്െവച്ച് നടന്ന സംഘര്‍ഷത്തില്‍ സുഹൃത്തുക്കളായ വീനിതിനും രാഹുലിനും കുത്തേറ്റിരുന്നു. ഇതില്‍ ആവണീശ്വരം സ്വദേശിയായ രാഹുലാണ് ചികിത്സയിലിരിക്കെ മരിച്ചത്. വിഷ്ണുവിനെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയശേഷം തുടരന്വേഷണത്തിനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.