അഞ്ചൽ: ഇടമുളയ്ക്കൽ പഞ്ചായത്തിലെ കോവിഡ് വാക്സിൻ കുത്തിവെപ്പ് നൽകുന്നതിനെപ്പറ്റി കോൺഗ്രസ്-സി.പി.എം തർക്കം. കോൺഗ്രസ് പ്രതിനിധികൾ ഗ്രാമപഞ്ചായത്തംഗങ്ങളായുള്ള വാർഡുകളിൽ പക്ഷപാതപരമായി പെരുമാറുെന്നന്നും തങ്ങൾക്ക് ഇഷ്ടപ്പെട്ടവർക്ക് മാത്രം വാക്സിൻ നൽകാൻ ശിപാർശ ചെയ്യുന്നതായും കാട്ടി ഡി.വൈ.എഫ്.ഐ പ്രസ്താവനയിറക്കി.
എന്നാൽ ഇത് വാസ്തവ വിരുദ്ധമാണെന്നും പഞ്ചായത്തിലെ എല്ലാ വാർഡിലും എൽ.ഡി.എഫ് പ്രവർത്തകരാണ് ഭരണസ്വാധീനം ഉപയോഗിച്ച് വാക്സിനേഷൻ നൽകാൻ ശിപാർശയും ഭീഷണിയും നടത്തിയിട്ടുള്ളതെന്നും യു.ഡി.എഫ് അംഗങ്ങളും കോൺഗ്രസ് മണ്ഡലം കമ്മിറ്റിയും പ്രതികരിച്ചു.
ആയൂർ കേന്ദ്രീകരിച്ച് വാക്സിനേഷൻ സെൻറർ വേണമെന്ന് യു.ഡി.എഫ് അംഗങ്ങൾ ആവശ്യപ്പെെട്ടങ്കിലും എൽ.ഡി.എഫ് തയാറായില്ലെന്നും കോൺഗ്രസ് പാർലമെൻററി പാർട്ടി ലീഡർ രാജീവ് കോശി, മണ്ഡലം പ്രസിഡൻറ് റംലി എസ്. റാവുത്തർ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.