കൊല്ലം: നാലരവര്‍ഷം കൊണ്ട് സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ മത്സ്യബന്ധനമേഖലയില്‍ കാതലായ മാറ്റം ഉണ്ടാക്കിയതായി മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ശക്തികുളങ്ങര, നീണ്ടകര ഹാര്‍ബറുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിെൻറ ഭാഗമായി നബാര്‍ഡ് വഴി ചെയ്യുന്ന പ്രവൃത്തികളുടെ നിർമാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അവർ.
ശക്തികുളങ്ങര ഭാഗത്ത് പുതുതായി ഏറ്റെടുത്ത സ്ഥലത്തോട് ചേര്‍ന്ന് 80 മീറ്റര്‍ നീളത്തിലും ഏഴ് മീറ്റര്‍ വീതിയിലുള്ള റെസ്കൂ വാര്‍ഫ് ,1500 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ രണ്ട് നിലകളിലായി യന്ത്രവല്‍കൃത ഫിഷ് ലാന്‍ഡ് സൗകര്യങ്ങളോടുകൂടി ലേല ഹാള്‍, കല്ലുംപുറം ബോട്ട് യാര്‍ഡിനോട് ചേര്‍ന്ന് റിപ്പയർ ചെയ്യുന്നതിനും വെള്ളം, ഇന്ധനം നിറയ്ക്കുന്നതിനും സൗകര്യം ചെയ്യുന്ന സര്‍വിസ് ബര്‍ത്ത് ഡിസാസ്റ്റര്‍ ഷെല്‍റ്റര്‍, ഐസ് പ്ലാൻറ് നീണ്ടകര ഭാഗത്ത് വിശ്രമകേന്ദ്രം, ടോയ്ലറ്റ്, കോണ്‍ഫറന്‍സ് മുറി, വിശ്രമമുറി ജലസംഭരണി എന്നിവയാണ് ഒരുക്കുന്നത്.
മേയര്‍ ഹണി ബഞ്ചമിന് അധ്യക്ഷതവഹിച്ചു. ഹാര്‍ബര്‍ എൻജിനീയറിങ് വകുപ്പ് സി.ഇ ബി.ടി.വി. കൃഷ്ണന്, നീണ്ടകര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. സേതുലക്ഷ്മി, തോംസണ്‍ ഗില്‍ബര്‍ട്ട്, മുരളീ ബാബു, പ്രകാശ് മുരുകന്, ഇ. യോഹന്നാന്, എസ്. രാജീവ്, മത്യാസ് അഗസ്റ്റിന്, സൂപ്രണ്ടിങ് എന്‍ജിനീയര്‍ വി.കെ. ലോട്ടസ്, എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ലിന്‍ഡ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.