കൊല്ലം: വളര്‍ത്തുനായ്ക്കളെ തെരുവില്‍ ഉപേക്ഷിക്കുന്ന രീതി വർധിച്ചതോടെ വീട്ടില്‍ വളര്‍ത്തുന്ന നായ്ക്കള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി. ഇതിനായി മൈക്രോചിപ്പ് ഘടിപ്പിക്കല്‍, പേവിഷബാധ നിര്‍മാര്‍ജനത്തിന് തെരുവുനായ്ക്കള്‍ക്കും വളര്‍ത്തുനായ്ക്കള്‍ക്കും പേവിഷ പ്രതിരോധ കുത്തിവെപ്പ് നല്കല്, തെരുവുനായ്ക്കളെ ദത്തെടുത്ത് വളര്‍ത്തി പരിപാലിക്കാന്‍ താൽപര്യമുള്ളവര്ക്ക് സൗകര്യം ഒരുക്കി നല്കല് എന്നിവയും കോര്പറേഷന് നടപ്പാക്കും. വളര്‍ത്തുനായ്ക്കള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പെടുത്തെന്ന് ഉറപ്പാക്കും. ലൈസന്‍സ് നിര്‍ബന്ധമാക്കുന്നതോടെ വളര്‍ത്തുനായ്ക്കളെ തെരുവിലുപേക്ഷിക്കുന്ന പ്രവണത കുറയുമെന്നാണ് കോര്പറേഷന് കണക്കുകൂട്ടുന്നത്.
തെരുവുനായ് ശല്യത്തിന് പരിഹാരം; എ.ബി.സി പദ്ധതി പുനരാരംഭിക്കാനൊരുങ്ങി കോര്പറേഷന്
നഗരത്തില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന തെരുവുനായ് ശല്യത്തിന് പരിഹാരമാകുന്നു. ഏറെക്കാലമായി നഗരത്തിലെ കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്ര വാഹനയാത്രികര്‍ക്കും ഭീഷണിയായിരുന്നു തെരുവുനായ്ക്കള്‍. കഴിഞ്ഞമാസം എസ്.എന്‍ കോളജ് ജങ്ഷനില്‍ സ്കൂള്‍ വിദ്യാർഥികളടക്കം 13 പേര്‍ക്ക് നായുടെ കടിയേറ്റതോടെ ശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും കോർപറേഷന് അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടായിരുന്നില്ല.
വിഷയത്തില്‍ പ്രതിഷേധം ശക്തമായതോടെയാണ് പ്രശ്നം പരിഹരിക്കാന്‍ നടപടികളുമായി കോര്പറേഷന് രംഗത്തെത്തിയിരിക്കുന്നത്. തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്ന എ.ബി.സി പദ്ധതിക്ക് സെപ്റ്റംബര്‍ ആദ്യം തുടക്കമാകും.
പദ്ധതി പ്രകാരം നായ്ക്കളെ പിടികൂടാനായി രണ്ടംഗസംഘത്തെയാണ് നിയോഗിക്കുക. സംഘത്തില്‍ പ്രത്യേക പരിശീലനം ലഭിച്ച വെറ്ററിനറി സര്ജന്, മൃഗപരിപാലകര്‍, നാലുവീതം തിയറ്റര്‍ സഹായിയും നായ് പിടുത്തക്കാര്‍ എന്നിവരുണ്ടാകും. ഇവരെ തെരഞ്ഞെടുക്കാനുള്ള അഭിമുഖം ചൊവ്വാഴ്ച ജില്ല വെറ്ററിനറി ആശുപത്രിയില്‍ നടക്കും. പിടികൂടിയ നായ്ക്കളെ പ്രത്യേകം സജ്ജീകരിച്ച എ.ബി.സി സെന്ററില്‍ എത്തിക്കുകയും വന്ധ്യംകരണ ശസ്ത്രക്രിയ നടത്തി നാലുമുതല്‍ അഞ്ചുദിവസം വരെ തുടര്‍ചികിത്സ നല്‍കുകയും ചെയുമെന്ന് അധികൃതര്‍ അറിയിച്ചു.
2022-2023 സാമ്പത്തിക വര്‍ഷത്തിലെ എ.ബി.സി പദ്ധതി നടപ്പാക്കാന്‍ 40 ലക്ഷം രൂപയാണ് കോര്പറേഷന് വകയിരുത്തിയിരിക്കുന്നത്. ഇതിന് വികസനസമിതിയുടെ അംഗീകാരം ലഭിക്കുകയും ചെയ്തിട്ടുണ്ട്.
പേവിഷ പ്രതിരോധ കുത്തിവെപ്പ്, ചെള്ള്, ത്വഗ് രോഗങ്ങള്‍ക്കെതിരെയുള്ള മരുന്ന് എന്നിവ നല്‍കിയശേഷം പിടിച്ചസ്ഥലങ്ങളില് തിരികെഎത്തിച്ച് തുറന്നുവിടും. 2015-16 വര്‍ഷം മുതല്‍ ഇതുവരെ എ.ബി.സി പദ്ധതി വഴി 8744 തെരുവുനായ്ക്കളെയാണ് വന്ധ്യംകരിച്ച് പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് നല്‍കിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.