കിളികൊല്ലൂർ: ഭാര്യാവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ എക്സൈസ് ഉദ്യോഗസ്ഥെൻറ മരണം ആത്മഹത്യ തന്നെയെന്ന് പൊലീസിെൻറ പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് ഫോറൻസിക് വിദഗ്ധരുടെ സംഘം വിശദമായി പരിശോധിച്ച് തെളിവുകൾ ശേഖരിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് തൃക്കടവൂർ കോട്ടയ്ക്കകം വടക്കതിൽ വീട്ടിൽ രഞ്ജിത്തിനെ (38) മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടുദിവസമായി ജോലിക്കായി പോയ ഇയാളെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ അഞ്ചാലുംമൂട് പൊലീസിൽ പരാതി നൽകിയിരുന്നു.
കൊല്ലം എക്സൈസ് ഓഫിസിലെ ഗാർഡായി ജോലി ചെയ്യുകയായിരുന്നു. കാണാതായതിനെ തുടർന്ന് പൊലീസ് അന്വേഷണം നടത്തുന്നതിനിടെ കല്ലുംതാഴത്തെ ഭാര്യവീട്ടിലെ സിറ്റൗട്ടിൽ കൈഞരമ്പ് മുറിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഇവിടെ ആൾ താമസമില്ലായിരുന്നു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് കിളികൊല്ലൂർ പൊലീസ് അറിയിച്ചു. മൃതദേഹം കോവിഡ് പരിശോധനക്കു ശേഷം പോസ്റ്റ്മോർട്ടം നടത്തി ബുധനാഴ്ച വീട്ടുവളപ്പിൽ സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.