കടത്തിന്​ മേൽ കടം; ശബ്​ദവും വെളിച്ചവുമില്ലാതെ ഈ ജീവിതങ്ങൾ

കൊല്ലം: സാമ്പത്തികബാധ്യതയെ തുടർന്ന്​ ലൈറ്റ്​ ആൻഡ്​ സൗണ്ട്​സ്​ ഉടമ ആത്മഹത്യ ചെയ്​തു എന്ന്​ അയൽ ജില്ലയായ തിരുവനന്തപുരത്തുനിന്ന്​ വാർത്ത വരു​േമ്പാൾ ഇവിടെ മനസുരുകി കഴിയുന്നത്​ ആയിരങ്ങളാണ്​​. കോവിഡ്​ പൊട്ടിപ്പുറപ്പെട്ടതോടെ, ജീവിതത്തി​െൻറ താളവും തെളിമയും നഷ്​ടപ്പെട്ട അവസ്​ഥയിലാണ്​ ശബ്​ദ^വെളിച്ച വിന്യാസ മേഖലയിലെ സ്ഥാപന ഉടമകളും ജീവനക്കാര​ും.

നാടി​െൻറ ആഘോഷ നിമിഷങ്ങൾക്കൊപ്പം ആദ്യാവസാനക്കാരായിരുന്ന അവർ ഇന്ന്​  മെന്ന അവസ്ഥയിൽ ഒറ്റക്കാണ്​. ജില്ലയിൽ മാത്രം ചെറുതും വലുതുമായ 500ന്​ മുകളിൽ ലൈറ്റ്​ ആൻഡ്​ സൗണ്ട്​സ്​ സ്ഥാപന ഉടമകളുണ്ട്​.

ഇൗ സ്ഥാപനങ്ങളെ ആശ്രയിച്ച്​ തൊഴിലെടുത്തിരുന്നവരുടെ എണ്ണം ആയിരങ്ങളും വരും. ഒപ്പം ചേർത്തുവെ​ക്കേണ്ടവരാണ്​ പന്തൽ പണിക്കാരെയും. ഉത്സവങ്ങളും പെരുന്നാളും പൊതുയോഗങ്ങളും സ്​റ്റേജ്​ പരിപാടികളുമായി മുന്നോട്ടുപോയിരുന്നവർക്ക്​ കോവിഡി​െൻറ വരവിൽ ചവിട്ടി നിന്ന മണ്ണ്​ തന്നെ നഷ്​ടപ്പെട്ടിരിക്കുന്നു.

നാട്​ 'നോർമൽ' എന്ന ഘട്ടത്തിലെത്തി ഏറ്റവും ഒടുവിലായിരിക്കും തങ്ങളുടെ ജീവിതം പഴയപടി ആകുക എന്ന ബോധ്യം അവർക്കുതന്നെയുണ്ട്​. പക്ഷേ, അതുവരെ നിലനിൽക്കാൻ സർക്കാർ സഹായം കൂടിയേതീരൂ.

ബാക്കിയായത്​ കടം മാത്രം

ലൈറ്റി​െൻറയും സൗണ്ടി​െൻയുംറ മേഖലയിലേക്ക്​ ബിസിനസ്​ എന്നതിനപ്പുറം സ്വകാര്യ ഇഷ്​ടം എന്ന തരത്തിൽ കടന്നുവന്നവരാണ്​ ഭൂരിഭാഗവും. ചെറുകിടക്കാർ മുതൽ വൻകിടക്കാൻ വരെ നീളുന്ന ഇൗ വിഭാഗത്തിൽ കുറഞ്ഞത്​ അഞ്ച്​ ലക്ഷത്തി​െൻറയെങ്കിലും മുതൽമുടക്കില്ലാതെ ഇറങ്ങിത്തിരിക്കാനാകില്ല. ഒരു ചെറു കണക്​ടർ തൊട്ട്​ മൈക്കും ആംപ്ലിഫയറും സ്​പീക്കറും മിക്​സറും ലൈറ്റുകളും ജനറേറ്ററുകളും എന്നിങ്ങനെ വിവിധ സാമഗ്രികളുടെ പുത്തൻ അപ്ഡേഷനുകളിലൂടെ മാത്രം പിടിച്ചുനിൽക്കാനും വളരാനും കഴിയുന്ന മേഖലയാണിത്​.

സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള വായ്​പകളിലൂടെയാണ്​ ഭൂരിഭാഗവ​ും മൂലധനം കണ്ടെത്തിയിരുന്നത്​. ഇപ്പോൾ ജോലിയില്ലാത്ത നിലയിൽ നെഞ്ചുനീറ്റുന്നതും ലക്ഷങ്ങൾ വരുന്ന ആ വായ്​പകളാണ്​. മരങ്ങളിലും കെട്ടിടങ്ങളിലും മറ്റും കയറിയുള്ള ജോലിയായതിനാൽ തന്നെ ഭൂരിഭാഗവും ചെറുപ്പക്കാരാണ്​ ഒാരോ സ്ഥാപനത്തിലും ജോലി നോക്കിയിരുന്നത്​. 900^1000 രൂപ വരെ പ്രതിദിന പ്രതിഫലം ​ലഭിച്ചിരുന്നു.

പരിപാടികളിൽനിന്ന്​ കിട്ടുന്ന തുക ഇത്തരത്തിൽ ഒപ്പമുള്ളവർക്ക്​ പ്രതിഫലം നൽകിയും വായ്​പകൾ അടച്ചും ചെലവുകൾക്കായും ഉടമകൾ നീക്കിവെക്കും. എന്തെങ്കിലും ബാക്കിവരുന്നത്​ ഏറ്റവും പുതിയ ഉപകരണം വാങ്ങും. അതിനാൽ മിച്ചം ഒന്നും അവരുടെ ജീവിതങ്ങളിലില്ല, ഉള്ളത്​ കടം മാത്രം.

ഉപകരണങ്ങൾ നശിക്കുന്നു

ലക്ഷങ്ങൾ കൊടുത്ത്​ വാങ്ങിയ ഉപകരണങ്ങൾ ഉപയോഗമില്ലാതെ നശിക്കുകയാണ്​. മൈക്കുകളും വയറുകളും ലൈറ്റുകളും സ്​പീക്കറും മിക്​സറും ട്യൂബ്​ ലൈറ്റുകളും തുണിത്തരങ്ങളും എല്ലാം. എന്നെങ്കിലും ജോലി കിട്ടുന്ന കാലത്ത്​ അവ അറ്റകുറ്റപ്പണി ചെയ്യാനും മാറ്റി വാങ്ങാനുമാകും വൻതുക. വിറ്റൊഴിവാക്കാൻ നോക്കിയാലും പകുതി വിലക്ക്​ പോലും എടുക്കാൻ ആളില്ല. ബാങ്കുകളിലെ വായ്​പ അടവ്​, അടഞ്ഞുകിടക്കുന്ന കടകളിലെ വാടക, കുടുംബ പ്രാരബ്​ധങ്ങൾ, ഒപ്പം ജോലി ചെയ്യുന്നവരുടെ ക്ഷേമം എന്നിങ്ങനെ ബാധ്യതകൾക്ക്​ മുന്നിൽ അറ്റമില്ലാതെ ജീവിതം. മറ്റ്​ ജോലികൾ അറിയാത്ത ഇവർ തുടങ്ങുന്ന ചെറിയ സംരംഭങ്ങളും പരാജയപ്പെടുകയാണ്​.

അത്തരമൊരു സാഹചര്യത്തിലാണ്​ തിരുവനന്തപുരത്തെ കഴിഞ്ഞ ദിവസത്തെ ആത്​മഹത്യ എന്ന്​ അവർ ചൂണ്ടിക്കാട്ടുന്നു. രണ്ട്​ വർഷം മുമ്പ്​ ഇൗ രംഗത്തുള്ള തൊഴിലാളികൾ ഒത്തുചേർന്ന്​ തുടങ്ങിയ സൗണ്ട്​ ആൻഡ്​ ഇലുമിനേഷൻ പന്തൽ വർക്കേഴ്​സ്​ യൂനിയന്​ അംഗീകാരം കിട്ടിയപ്പോൾ അംഗങ്ങളാകാൻ 80ഒാളം പേർക്ക്​ മാത്രമാണ്​ സാധിച്ചത്​. അംഗത്വഫീസായ 700 രൂപ പോലും നൽകാൻ കെൽപില്ലാത്ത സഹജീവികൾക്കായി അധികാര കേന്ദ്രങ്ങളിൽ മുട്ടി യൂനിയൻ ഭാരവാഹികളും തളർന്നിരിക്കുന്നു. ഇൗ വിഭാഗത്തിന്​ പ്രത്യേക ക്ഷേമനിധി, വായ്​പകൾക്ക്​ മൊറ​േട്ടാറിയം, വാടക ഇളവ്​, പലിശരഹിത വായ്​പ എന്നിങ്ങനെ വിവിധ ആവശ്യങ്ങൾ ഇതിനകം പല​ അധികാരികൾക്ക്​ മുന്നിലും പറഞ്ഞെങ്കിലും സർക്കാർ സഹായങ്ങളൊന്നും ഇതുവഴി വന്നിട്ടില്ല.

എന്തുചെയ്യണമെന്ന്​ അറിയില്ല - ആഞ്ചലോസ്​ ആൽഫ്രഡ്​, ജില്ല ജോ. സെക്രട്ടറി സൗണ്ട്​ ആൻഡ്​ ഇലുമിനേഷൻ പന്തൽ വർക്കേഴ്​സ്

15വർഷമായി ഇൗ മേഖലയിലുണ്ട്​. ഒാരോ സാമഗ്രിയുടെയും വില വളരെ കൂടുതലാണ്​. വായ്​പയെടുത്തും പലിശക്കെടുത്തും അത്തരം വില കൊടുത്തുവാങ്ങിയ സാധനങ്ങൾ ഉപയോഗമില്ലാതിരിക്കു​േമ്പാൾ നഷ്​ടം പലതരത്തിലാണ്​. മുക്കാലും നശിച്ചുതുടങ്ങിയിരിക്കുന്നു.
ജോലിയില്ലാതെ വായ്​പയുടെ അടവ്​ മുടങ്ങി കടം കുന്നുകയറുന്നു. മറ്റ്​ ചെറിയ ബിസിനസുകൾ ചെയ്​ത്​ പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നവർ പരിചയമില്ലായ്​മ കാരണം അവിടെയും അടിപതറുകയാണ്​.
ഒപ്പം ജോലി ചെയ്യുന്നവ​െ​ര ഒരു കുടുംബമായി കണ്ട്​ മുന്നോട്ടുപോകു​​േമ്പാൾ അവരെ നോക്കേണ്ട ബാധ്യത കൂടി ഉണ്ട്​. സർക്കാറി​െൻറ ഭാഗത്തുനിന്ന്​ പക്ഷേ ഒരു ആനുകൂല്യവും ഇല്ല.

സർക്കാർ സഹായം കിട്ടാതെ പിടിച്ചുനിൽക്കാനാകില്ല - ബി. ഫ്രാൻസിസ്, ജില്ല പ്രസിഡൻറ്​ സൗണ്ട്​ ആൻഡ്​ ഇലുമിനേഷൻ പന്തൽ വർക്കേഴ്​സ്​

ഒന്നരവർഷമായി തുടരുന്ന ദുരിതം. ഇടക്ക് തെരഞ്ഞെടുപ്പ്​ കാലത്ത്​ ലഭിച്ച ജോലികൾ ജീവിതം തിരിച്ചുവരുന്നു എന്ന പ്രതീക്ഷ നൽകിയപ്പോഴാണ്​ ഇപ്പോൾ വീണ്ടും. കടത്തിനുമേൽ കടം എന്ന അവസ്ഥയിലാണ്​ ജീവിക്കുന്നത്​. ഞങ്ങളുടെ ആവശ്യം വേണ്ടി വരാത്തവരായി ആരുമില്ല, മതമേലധികാരികൾക്കാക​െട്ട രാഷ്​ട്രീയക്കാർക്കാക​െട്ട അധികാരികൾക്കാക​െട്ട എല്ലാവർക്കും ഞങ്ങൾ സേവനം എത്തിച്ചിരുന്നു. എന്നാൽ, ഇൗ പ്രതിസന്ധിയിൽ ഞങ്ങളെ സഹായിക്കാൻ ആരും ഇല്ല. യൂനിയൻ പ്രവർത്തനം കാര്യക്ഷമമാക്കാൻ പോലും ഇതുവരെ കഴിഞ്ഞിട്ടില്ല. സർക്കാർ സഹായം കിട്ടാതെ പിടിച്ചുനിൽക്കാനാകില്ല.
Tags:    
News Summary - Debt upon debt; These lives without sound and light

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.