കൊല്ലം: ജില്ലയിലെ ഭൂഗർഭ ജലനിരപ്പ് കുറയുന്നത് കുടിവെള്ളക്ഷാമം രൂക്ഷമാക്കും.
കഴിഞ്ഞ വർഷത്തെക്കാൾ ജലനിരപ്പ് കുറഞ്ഞതായാണ് ഭൂഗർഭ ജലവകുപ്പിന്റെ നിരീക്ഷണം. ഭൂഗർഭ ജലവകുപ്പിന്റെ 21 നിരീക്ഷണ കുഴൽക്കിണറുകളിൽ 16 എണ്ണത്തിൽ ജലനിരപ്പ് കഴിഞ്ഞ വർഷത്തെക്കാൾ താഴ്ന്നു. ഏഴെണ്ണത്തിൽ 50 സെന്റീ മീറ്റർ വരെയാണ് ശരാശരി കുറഞ്ഞത്. ഒമ്പത് നിരീക്ഷണ കുഴൽക്കിണറുകളിൽ ആറെണ്ണത്തിലും കുറവാണ്.
അഞ്ചെണ്ണത്തിൽ മൂന്ന് സെന്റീമീറ്റർവരെ കുറഞ്ഞു. തീരദേശമേഖലയിൽ ഉൾപ്പെടുന്ന മയ്യനാട് കുഴൽക്കിണറിൽ ജലനിരപ്പ് ഒരു മീറ്റർ താഴ്ന്നു. 25 തുറന്ന നിരീക്ഷണ കിണറുകളിൽ പൊതുവേ രണ്ട് സെന്റീ മീറ്റർ വരെ ഇടിവുണ്ട്. തെന്മലയിലെ തുറന്ന കിണറിൽ 80 സെന്റീമീറ്റർ വരെ ജലനിരപ്പ് താഴ്ന്നു. വേനൽ മഴ ലഭിച്ചില്ലെങ്കിൽ തുറന്ന കിണറുകളിൽ ഏപ്രിൽ ആദ്യവാരത്തോടെ ജലനിരപ്പ് വ്യാപകമായി ഇടിഞ്ഞേക്കും.
ശാസ്ത്രീയമായ മാനദണ്ഡം അടിസ്ഥാനമാക്കിയുള്ള പരിശോധനയിൽ ജില്ലയിൽ ഒരിടത്തും കടുത്ത വരൾച്ച ഉണ്ടായിട്ടില്ലെന്നാണ് കണ്ടെത്തൽ. 15 സെന്റീ മീറ്റർവരെ താഴ്ന്നാൽ സാധാരണ ഇടിവായാണ് കണക്കാക്കുന്നത്. 16 സെന്റീ മീറ്ററിലേക്ക് പോയാൽ നേരിയ വരൾച്ച ഉണ്ടായെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.