കൊല്ലം: പെട്രോൾ പമ്പുകളിലെ ഡിജിറ്റൽ ഇടപാടുകൾക്ക് സർചാർജ് ഈടാക്കിയ ബാങ്കുകളുടെ നടപടി ഡീലർമാർക്ക് വലിയ സാമ്പത്തിക ബാധ്യതയായ സാഹചര്യത്തിൽ ഡിജിറ്റൽ ഇടപാടുകൾ നിർത്തിവെക്കുമെന്ന് ജില്ല പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ.
മുമ്പ് ഡിജിറ്റൽ ട്രാൻസാക്ഷൻ ചാർജ് ഓയിൽ കമ്പനികൾ വഹിക്കുകയും 0.75 ശതമാനം ഉപഭോക്താവിന് ഓയിൽ കമ്പനിയിൽനിന്ന് നൽകുകയും ചെയ്തിരുന്നു. ഇതിനാൽ പമ്പുകളിലെ കലക്ഷന്റെ 70 ശതമാനം ഇടപാടും ഡിജിറ്റലായി നടന്നുവന്നിരുന്നു.
ഓയിൽ കമ്പനികൾ ഒരു കോർപ്പറേറ്റ് ബാങ്കിനെ (ഐ.സി.ഐ.സി.ഐ) മാത്രം ഉപയോഗിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതാകട്ടെ മിക്ക പമ്പുകളിലും പ്രവർത്തനരഹിതമാണ്. സർവർ തകരാർ മൂലം ഇടപാടുകൾ നടത്താനും പ്രയാസപ്പെടുന്നു.
ഇത് പലപ്പോഴും പമ്പിലെ ജീവനക്കാരും ഉപഭോക്താക്കളും തമ്മിൽ തർക്കത്തിനും സംഘർഷത്തിനും കാരണമാകുന്നു. ഡിജിറ്റൽ ഇടപാടുകൾക്കുള്ള ചാർജുകൾ ഓയിൽ കമ്പനിയോ ഉപഭോക്താക്കൾ തന്നെയോ വഹിക്കാനുളള നടപടികൾ സ്വീകരിക്കാത്തപക്ഷം മേയ് ഒന്നുമുതൽ എല്ലാവിധ ഡിജിറ്റൽ ഇടപാടുകളും നിർത്തിവെക്കാൻ നിർബന്ധിതരാകുമെന്ന് അസോസിയേഷൻ പ്രസിഡന്റ് മൈതാനം വിജയനും സെക്രട്ടറി സഫാ അഷറ്ഫും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.