കൊല്ലം: ചൈനയിലെ വിവിധ യൂനിവേഴ്സിറ്റികളില്‍ പഠിക്കുന്ന ഇന്ത്യയിലെ വിദ്യാർഥികള്‍ക്ക് മടങ്ങിയെത്തുന്നതിന് ആവശ്യമായ നയതന്ത്ര ഇടപെടലുകള്‍ ചൈന ഗവണ്മെന്റുമായി ഇന്ത്യന്‍ എംബസി നടത്തിവരികയാണെന്ന് ചൈനയിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ എന്‍.കെ. പ്രേമചന്ദ്രന് എം.പിയെ രേഖാമൂലം അറിയിച്ചു. അനുവാദം കിട്ടിയാലുടന്‍ വിവരം വെബ്സൈറ്റിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും വിദ്യാർഥികളെ അറിയിക്കുമെന്നും ഉറപ്പുനല്‍കി.
ചൈനയില്‍ നിന്നും അര്‍മേനിയിലെ യൂനിവേഴ്സിറ്റിയില്‍ പ്രവേശനം ലഭിച്ച വിദ്യാർഥികള്‍ക്ക് വിവിധ വിദ്യാഭ്യാസ രേഖകളും അറ്റസ്റ്റ് ചെയ്യാനുള്ള സംവിധാനം സജ്ജമാക്കി.
ചൈനയിലെ യൂനിവേഴ്സിറ്റികളില്‍ നല്‍കിയിട്ടുള്ള വിദ്യാഭ്യാസ രേഖകള്‍ ആദ്യം ചൈനയിലെ നോട്ടറിയെ കൊണ്ട് അറ്റസ്റ്റ് ചെയ്യണം, തുടര്‍ന്ന് ചൈന വിദേശകാര്യ മന്ത്രാലയത്തില്‍ അറ്റസ്റ്റേഷനായി നല്‍കണം. അപ്രകാരം അറ്റസ്റ്റ് ചെയ്ത രേഖകള്‍ അര്‍മേനിയിലെ ചൈനീസ് എംബസിയില്‍ നല്കി റി-അറ്റസ്റ്റേഷന് നടത്തി വേണം അര്‍മേനിയിലെ യൂനിവേഴ്സിറ്റി ഓഫ് ട്രഡീഷനല്‍ ചൈനീസ് മെഡിസിനില്‍ ഹാജരാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.