കൊല്ലം: ജില്ല ആശുപത്രിയിൽ മൃതദേഹം മാറിനൽകിയ സംഭവത്തിൽ ജില്ല മെഡിക്കൽ ഒാഫിസർ റിപ്പോർട്ട് നൽകി. മോർച്ചറി അറ്റൻഡറിെൻറ അശ്രദ്ധയാണ് മൃതദേഹം മാറുന്നതിന് കാരണമായതെന്നാണ് ആരോഗ്യ മന്ത്രിക്ക് ഡി.എം.ഒ ഡോ. ആർ. ശ്രീലത നൽകിയ റിപ്പോർട്ടിലുള്ളത്.
രേഖകൾ പരിശോധിക്കുന്നതിൽ അശ്രദ്ധയുണ്ടായി. രണ്ട് മൃതദേഹങ്ങളും കോവിഡ് പോസിറ്റീവ് ആയതിനാലാകും പരസ്പരം മാറിപ്പോയതെന്നും ഡി.എം.ഒ ചൂണ്ടിക്കാട്ടുന്നു. കോൺഗ്രസ് പാൽകുളങ്ങര 16ാം നമ്പർ ബൂത്ത് പ്രസിഡൻറ് കിളികൊല്ലൂർ കന്നിമേൽചേരി കണിയാംപറമ്പിൽ ശ്രീനിവാസൻ(75), കൊല്ലം കോർപറേഷൻ റിട്ട.ജീവനക്കാരൻ കച്ചേരി വാർഡ് പൂന്തലിൽ സുകുമാരൻ (75) എന്നിവരുടെ മൃതദേഹങ്ങളാണ് പരസ്പരം മാറി നൽകിയത്. ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ നൽകിയ പരാതിയിലാണ് ആരോഗ്യമന്ത്രി ഡി.എം.ഒയോട് റിപ്പോർട്ട് തേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.