കൊട്ടിയം: വേനൽ കടുത്തതോടെ കുടിവെള്ളത്തിന് നെട്ടോട്ടമോടി കൊട്ടിയം നിവാസികൾ. ആദിച്ചനല്ലൂർ, മയ്യനാട്, തൃക്കോവിൽവട്ടം പഞ്ചായത്തുകൾ അതിർത്തിപങ്കിടുന്ന ഇവിടെ കുടിവെള്ളക്ഷാമത്തിന് പരിഹാരമില്ല. പ്രദേശങ്ങളിലെ മിക്ക വീടുകളിലും വെള്ളം കിട്ടാക്കനിയാണ്. വർഷങ്ങളായി വേനൽ ആരംഭത്തിൽതന്നെ കൊട്ടിയത്ത് കുടിവെള്ളപ്രശ്നം രൂക്ഷമാണ്. പ്രദേശത്തെ മിക്ക കിണറുകളും വറ്റി. ദിവസവും പണം കൊടുത്ത് ടാങ്കർ വെള്ളം വാങ്ങേണ്ട സ്ഥിതിയാണ്. ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ ഉണ്ടെങ്കിലും ഇതിന്റെ പ്രയോജനം ലഭ്യമായിട്ടില്ല. നേരത്തേ ആഴ്ചയിൽ എല്ലാ ദിവസവും വെള്ളം വന്നിരുന്നത് ഇപ്പോൾ പൂർണമായി നിലച്ച അവസ്ഥയിലാണ്. ദേശീയപാത നിർമാണം കാരണം പൈപ്പ് പൊട്ടുന്നതുകൊണ്ടാണ് വെള്ളമെത്താത്തതെന്ന് വാട്ടർ അതോറിറ്റി അധികൃതർ പറയുന്നു. ജൽ ജീവൻ പദ്ധതിയുടെ പൈപ്പ് മിക്ക വീടുകളിലും എത്തിയെങ്കിലും വെള്ളം മാത്രം ഇപ്പോഴും കിട്ടാക്കനിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.