കൊല്ലം: പ്ലസ് വൺ, ഹയർ സെക്കൻഡറി ഒന്നാം വർഷവും സമാന്തര സ്ഥാപനങ്ങളിൽ പഠനം പൂർത്തീകരിച്ച ദലിത് വിദ്യാർഥികൾക്കുള്ള സ്റ്റൈപൻഡ്, ലംസം ഗ്രാൻഡ്, ഇ ഗ്രാൻഡ് ആനുകൂല്യങ്ങൾ എത്രയും വേഗം വിതരണം ചെയ്യണമെന്ന് ഭാരതീയ ദലിത് കോൺഗ്രസ്.
അധ്യയനവർഷം ആരംഭിക്കാൻ ഒരുമാസം മാത്രം ബാക്കിയുള്ളപ്പോഴും പട്ടികജാതി വികസനവകുപ്പ് കാണിക്കുന്ന അനാസ്ഥ കാരണം കുട്ടികളുടെ തുടർവിദ്യാഭ്യാസം അനിശ്ചിതത്തിലാണ്.എത്രയും വേഗം നടപടി സ്വീകരിക്കാത്ത പക്ഷം ജില്ല പട്ടികജാതി ഓഫിസിനു മുന്നിൽ സമരം ആരംഭിക്കുമെന്ന് ജില്ല പ്രസിഡന്റ് പട്ടത്താനം സുരേഷും ജില്ല ജനറൽ സെക്രട്ടറി അഞ്ചൽ സുരേഷ് കുമാറും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.