കൊല്ലം: ചരക്കുനീക്കമേഖലയിൽ കൊല്ലം തുറമുഖത്തിനും സ്ഥിരം സ്ഥാനമുറപ്പാകുമെന്ന പ്രതീക്ഷ നൽകി പുതിയ ചരക്കുകപ്പൽ സർവിസ് ആരംഭിക്കുന്നതിെൻറ പ്രാരംഭശ്രമങ്ങൾക്ക് തുടക്കം. കൊല്ലം-കൊച്ചി-ബേപ്പൂർ തുറമുഖങ്ങൾ ബന്ധപ്പെടുത്തി ചരക്ക് കപ്പൽ സർവിസ് അടുത്ത സെപ്റ്റംബറോടെ വീണ്ടും സജീവമാക്കാനുള്ള ശ്രമമാണ് തുറമുഖ വകുപ്പ് മുന്നോട്ടുനീക്കുന്നത്. കൊല്ലം തുറമുഖത്ത് ചരക്കുകപ്പൽ സർവിസ് തുടങ്ങുന്ന വിവരം മന്ത്രി അഹമ്മദ് ദേവർകോവിലും നിയമസഭയിൽ വിശദമാക്കിയിരുന്നു.
എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി ഇതിനായി സമീപിച്ചിട്ടുണ്ട്. നടപടിക്രമങ്ങളെല്ലാം പൂർത്തിയാകുന്നതോടെ നിലവിൽ ഗോവയിൽ അറ്റകുറ്റപ്പണികൾ നടത്തുന്ന ലോർഡ്സ് ഷിപ്പിങ്ങിെൻറ പുത്തൻ കപ്പൽ സെപ്റ്റംബർ ഒന്നോടെ കൊല്ലം തുറമുഖത്തേക്ക് ചരക്കുമായി സർവിസ് നടത്താനാകുമെന്നാണ് കണക്കാക്കുന്നത്.
2021 ജൂണിൽ ബേപ്പൂർ-അഴീക്കൽ-കൊച്ചി-കൊല്ലം തുറമുഖങ്ങളെ ബന്ധിപ്പിച്ചുള്ള ചരക്ക് സർവിസ് ആരംഭിച്ചിരുന്നു.
കൊല്ലത്ത് കഴിഞ്ഞ സെപ്റ്റംബറിൽ എഫ്.സി.ഐ ഗോഡൗണിലേക്കുള്ള ധാന്യവുമായി കപ്പൽ എത്തിയിരുന്നു. എന്നാൽ, തിരിച്ചുള്ള യാത്രയിൽ ചരക്ക് ലഭിക്കുന്നില്ലെന്ന വെല്ലുവിളി വന്നതോടെയാണ് കൊല്ലത്തേക്കുള്ള സർവിസിന് ഇടവേള വന്നത്. ഈ പോരായ്മയും പരിഹരിച്ച് മടക്ക സർവിസിലും ചരക്ക് ഉറപ്പാക്കി കൊല്ലം തുറമുഖവും സജീവമാക്കാനുള്ള ക്രമീകരണങ്ങളാണ് നടക്കുന്നത്. അതേസമയം, എമിഗ്രേഷൻ നടപടിക്രമങ്ങൾക്കായി സൗകര്യമൊരുക്കിയുള്ള പോർട്ടിെൻറ കാത്തിരിപ്പിന് ഇനിയും അവസാനമായിട്ടില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശിച്ച ക്രമീകരണങ്ങൾ എല്ലാം പൂർത്തിയാക്കി പുതിയ കെട്ടിടത്തിെൻറ നിർമാണം പൂർത്തിയായ റിപ്പോർട്ട് നൽകിയിട്ടും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. തുറമുഖം സജീവമാകുന്നതിന് ഇമിഗ്രേഷൻ കേന്ദ്രത്തിെൻറ അഭാവവും വലിയ വെല്ലുവിളിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.