ഇരവിപുരം: പട്ടം നൂലിൽ കുരുങ്ങിക്കിടന്ന പരുന്തിന് ഫയർഫോഴ്സ് സംഘം രക്ഷകരായി. പരിക്കേറ്റ പരുന്ത് ഇപ്പോൾ ഫയർഫോഴ്സിെൻറ സംരക്ഷണയിലാണ്. ശനിയാഴ്ച രാവിലെ വടക്കേവിള വലിയ കൂനമ്പായിക്കുളം ക്ഷേത്രത്തിനടുത്തായിരുന്നു സംഭവം.
തെങ്ങോലകൾക്കിടയിൽ പരുന്ത് രണ്ട് ദിവസമായി കുരുങ്ങിക്കിടക്കുന്നുവെന്ന സന്ദേശം ലഭിച്ചതിനെ തുടർന്ന് കൊല്ലം അസി. സ്റ്റേഷൻ ഓഫിസർ ലാൽ ജീവിെൻറ നേതൃത്വത്തിൽ കടപ്പാക്കടയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി അടുത്തുള്ള കെട്ടിടത്തിന് മുകളിൽ ഉയരമുള്ള ഏണി സ്ഥാപിച്ച് ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ വിജേഷ് ഏണിയിൽ കയറി പരുന്തിനെ രക്ഷപ്പെടുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.