ഇരവിപുരം: വയനക്കുളം തൈക്കാവ് -ഒട്ടത്തിൽ റോഡിലൂടെ യാത്ര ചെയ്യണമെങ്കിൽ നീന്തൽ അറിഞ്ഞിരിക്കണം. ഒട്ടത്തിൽ ഭാഗത്ത് റോഡ് ആരംഭിക്കുന്നിടത്തുനിന്ന് വയനക്കുളം വരെ റോഡ് തകർന്ന് വെള്ളക്കെട്ട് രൂക്ഷമാണ്. കാൽനടയാത്രപോലും അസാധ്യമായ നിലയിലാണ് റോഡിൽ വെള്ളം കെട്ടിനിൽക്കുന്നത്. വർഷങ്ങളായി തകർന്നുകിടക്കുന്ന റോഡിലാകെ കുണ്ടും കുഴിയുമാണ്. ഇതോടെ ഓട്ടോറിക്ഷകൾ സവാരി വിളിച്ചാലും പോകാറില്ല.
തകർന്ന റോഡ് പുനർനിർമിക്കണമെന്ന ആവശ്യവുമായി പ്രദേശവാസികൾ പലതവണ കൗൺസിലറുമായും അധികൃതരുമായും ബന്ധപ്പെട്ടെങ്കിലും ഒരു നടപടികളും ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. റോഡിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ വീടുകളിൽനിന്ന് പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയുമുണ്ട്. ഒട്ടത്തിൽനിന്ന് പട്ടാണിതങ്ങൾ മഖ്ബറക്കടുത്ത് എത്തുന്ന റോഡിലും വെള്ളക്കെട്ട് രൂക്ഷമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.