കൊല്ലം: ഇ.എസ്.ഐ കോർപറേഷൻ മെഡിക്കൽ, െഡൻറൽ കോളജുകളിൽ ഇ.എസ്.ഐ അംഗങ്ങളുടെ മക്കൾക്കുണ്ടായിരുന്ന സീറ്റുകൾ അഖിലേന്ത്യ േക്വാട്ടയിലേക്ക് മാറ്റി.
രാജ്യത്തെ ഒമ്പത് മെഡിക്കൽ/െഡൻറൽ കോളജുകളിലായി 326 മെഡിക്കൽ സീറ്റുകളും 20 സംവരണ സീറ്റുകളുമാണ് തൊഴിലാളികളുടെ മക്കൾക്ക് നഷ്ടമാകുന്നത്. കഴിഞ്ഞദിവസമാണ് ഇതുസംബന്ധിച്ച ഉത്തരവ് ഇ.എസ്.െഎ മെഡിക്കൽ വിദ്യാഭ്യാസ സെൽ ഡയറക്ടർ ജനറൽ പുറത്തിറക്കിയത്.
കശുവണ്ടിത്തൊഴിലാളികളുടെ മക്കൾക്ക് പാരിപ്പള്ളി മെഡിക്കൽ കോളജിൽ 35 സീറ്റുകൾ സംവരണം ചെയ്തിരുന്നു. കശുവണ്ടിത്തൊഴിലാളികളുടെ മക്കൾക്ക് ഒരുവർഷം 10 സീറ്റിൽവരെ അഡ്മിഷൻ ലഭിക്കുന്നുണ്ട്. മറ്റ് സ്വകാര്യസ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മക്കൾക്കും അഡ്മിഷൻ ലഭിച്ചിട്ടുണ്ട്. ഇ.എസ്.ഐ കാർഡുള്ള തൊഴിലാളികളുടെ മക്കൾക്ക് തുടക്കത്തിൽ 35 ശതമാനം വരെ എം.ബി.ബി.എസ്, ഡെൻറൽ കോഴ്സുകൾക്ക് പ്രവേശനം ലഭിച്ചിരുന്നു.
എന്നാൽ, പിന്നീടത് 15 ശതമാനമായി കുറവുവരുത്തി. ഈ ആനുകൂല്യമാണ് ഇപ്പോൾ കേന്ദ്ര സർക്കാർ റദ്ദാക്കിയതും ജനറൽ േക്വാട്ടയിലേക്ക് മാറ്റിയതും.
പിൻവലിക്കണം –കശുവണ്ടി വികസന കോർപറേഷൻ
തൊഴിലാളികളുടെ മക്കൾക്കുള്ള സംവരണം ഇല്ലാതാക്കിയ നടപടി ഉടൻ പിൻവലിക്കണമെന്ന് കേന്ദ്ര തൊഴിൽ മന്ത്രിക്ക് നൽകിയ നിവേദനത്തിൽ കശുവണ്ടി കോർപറേഷൻ ചെയർമാൻ എസ്. ജയമോഹൻ ആവശ്യപ്പെട്ടു.
കാഷ്യു കോർപറേഷനിലെ തൊഴിലാളികളുടെ മക്കളിൽ 10 പേർ ഇപ്പോൾ വിവിധ കോളജുകളിൽ പഠിക്കുന്നുണ്ട്. പ്രവേശനം നിഷേധിക്കുന്നതോടെ പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപെട്ട നിരവധി പേരുടെ അവസരം നഷ്ടപ്പെടും.
പ്രതീക്ഷ തകർക്കുന്നു –എ.െഎ.ടി.യു.സി
ഇ.എസ്.ഐ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് അഡ്മിഷൻ നിഷേധിക്കുന്നത് പാവപ്പെട്ടവരും പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപെട്ട നിരവധി പേരുടെ പ്രതീക്ഷയാണ് തകർക്കുന്നതെന്ന് എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി ജി. ബാബു. തീരുമാനം ഉടൻ പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പുനഃസ്ഥാപിക്കണം –യു.ടി.യു.സി
ഇ.എസ്.ഐ അംഗങ്ങളുടെ മക്കൾക്കുള്ള പ്രവേശനം പുനഃസ്ഥാപിക്കണമെന്ന് യു.ടി.യു.സി ദേശീയ പ്രസിഡൻറും ആർ.എസ്.പി സംസ്ഥാന സെക്രട്ടറിയുമായ എ.എ. അസീസ് ആവശ്യപ്പെട്ടു.
േക്വാട്ട നിലനിര്‍ത്തണം –ജി. ദേവരാജന്‍
കൊല്ലം: ഇ.എസ്.ഐ മെഡിക്കല്‍ കോളജുകളില്‍ ഇ.എസ്.ഐയില്‍ അംഗങ്ങളുടെ മക്കള്‍ക്ക് കിട്ടിവന്നിരുന്ന എം.ബി.ബി.എസ്, ഡെൻറല്‍ സീറ്റുകള്‍ നിര്‍ത്തലാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് ഫോര്‍വേഡ് ബ്ലോക് ദേശീയ സെക്രട്ടറി ജി. ദേവരാജന്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ടി.യു.സി.സി സെക്രട്ടറി കൂടിയായ ദേവരാജന്‍ കേന്ദ്ര തൊഴില്‍വകുപ്പ് മന്ത്രിക്ക് കത്തയച്ചു.
കേന്ദ്ര നടപടി പിൻവലിക്കണം –മന്ത്രി മേഴ്സിക്കുട്ടിയമ്മ
കൊല്ലം: സംസ്ഥാനത്തെ കശുവണ്ടിത്തൊഴിലാളികളുടെ മക്കൾക്ക് മെഡിക്കൽ പ്രവേശനത്തിന് ലഭിച്ചിരുന്ന പ്രത്യേക േക്വാട്ട റദ്ദാക്കിയ കേന്ദ്ര നടപടി പിൻവലിക്കണമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. ഇതുസംബന്ധിച്ചുള്ള നിവേദനം കേന്ദ്ര തൊഴിൽ മന്ത്രിക്ക് സമർപ്പിച്ചതായി അവർ പറഞ്ഞു.
ഇ.എസ്.ഐ കാർഡുള്ള തൊഴിലാളികളുടെ സംഭാവനകൾ സ്വരൂപിച്ചാണ് രാജ്യത്തെ ഇ.എസ്.ഐ മെഡിക്കൽ കോളജുകളും ഡെൻറൽ കോളജുകളും ആരംഭിച്ചത്. പാരിപ്പള്ളി ഇ.എസ്.ഐ മെഡിക്കൽ കോളജിന് ഇ.എസ്.ഐ കാർഡുള്ള തൊഴിലാളികളിൽനിന്ന് 400 കോടി രൂപ സമാഹരിച്ചിട്ടുണ്ട്.
കഴിഞ്ഞവർഷം കശുവണ്ടിത്തൊഴിലാളികളുടെ പത്ത് കുട്ടികൾക്ക് എൻട്രൻസ് പരീക്ഷയുടെ അടിസ്ഥാനത്തിൽ പ്രവേശനം ലഭിച്ചിരുന്നു. പ്രത്യേക േക്വാട്ട ഇല്ലാതാക്കിയതോടെ കശുവണ്ടിത്തൊഴിലാളികളുടെ മക്കൾക്കും ഇതരവിഭാഗങ്ങളിൽ ജോലി നോക്കുന്ന തൊഴിലാളികളുടെ മക്കൾക്കും മെഡിക്കൽ പ്രവേശനത്തിനുള്ള സാധ്യതകൾ ഇല്ലാതായിരിക്കുകയാണ്. eആനുകൂല്യം എത്രയും വേഗം പുനഃസ്ഥാപിക്കണമെന്ന് മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.