കൊല്ലം: നഗരമധ്യത്തിൽ ചാരായ വിൽപന നടത്തിയ ഒരാളെ എക്സൈസ് പിടികൂടി. മുണ്ടയ്ക്കൽ തെക്കേവിള മാടൻനട റെയിൽവേ ഗേറ്റിന് പടിഞ്ഞാറ് വശം ദേവിനഗർ44 ൽ തോന്നലിൽ കിഴക്കതിൽ വീട്ടിൽ കുഞ്ഞുമോനെയാണ് (63) പിടികൂടിയത്. ഇയാളുടെ വീട്ടിൽ സൂക്ഷിച്ച 20 ലിറ്റർ ചാരായവും ചാരായം വാറ്റാൻ പാകപ്പെടുത്തിയ 205 ലിറ്റർ കോടയും കണ്ടെത്തി.
എക്സൈസ് സംഘത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെ വീട്ടിൽ വ്യാഴാഴ്ച രാവിലെ പരിശോധന നടത്തുകയായിരുന്നു. ചാരായം നിർമിച്ച് വിദൂര സ്ഥലങ്ങളിലും പള്ളിത്തോട്ടം, മുണ്ടക്കൽ ബീച്ച് ഭാഗങ്ങളിലും എത്തിച്ചു വിൽപന നടത്തുന്നതായിരുന്നു ഇയാളുടെ രീതി. അതിനാൽതന്നെ പരിസരവാസികൾക്കും ചാരായ നിർമാണത്തെപ്പറ്റി അറിവില്ലായിരുന്നു. ഒരുമാസമായി എക്സൈസ് നിരീക്ഷണത്തിലായിരുന്നു ഇയാൾ.
കൊല്ലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ടി. രാജുവിന്റെ നേതൃത്വത്തിൽ എക്സൈസ് പ്രിവന്റ്റിവ് ഓഫിസർമാരായ എസ്. വിനയകുമാർ, എം. സുരേഷ് കുമാർ, പ്രിവൻറിവ് ഓഫിസർ (ഗ്രേഡ്) മിനേഷ്യസ്, സിവിൽ എക്സൈസ് ഓഫിസർമാരായ എച്ച്. രജീഷ്, ബി. ജയകൃഷ്ണൻ, മനു കെ. മണി, വനിത സിവിൽ എക്സൈസ് ഓഫിസർ ഷീജാകുമാരി, എക്സൈസ് ഡ്രൈവർ സന്തോഷ് കുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.