ഓയൂർ: സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് മകെൻറ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച പിതാവിനെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ഇളമാട് ചെറുവക്കൽ ഇളവൂർ മുടിയന്നൂർ പള്ളിക്ക് സമീപം ബിജുഭവനിൽ ബിജുവാണ് പിടിയിലായത്.
പത്താം ക്ലാസ് വിദ്യാർഥിയായ മകൻ രാവിലെ ഉറക്കമുണർന്ന് മുറിയിൽ കസേരയിൽ ഇരിക്കുന്ന സമയത്ത് പിറകിലൂടെ എത്തി തോളിൽ പിടിച്ച് സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് കഴുത്തിന് വീശുകയായിരുന്നു. ഒഴിഞ്ഞ് മാറിയതിനാൽ മുറിവ് മാരകമായില്ല. പിന്നീട് ഇയാൾ വീട്ടിലുള്ള മറ്റുള്ളവരോടും അക്രമസ്വഭാവം കാട്ടുകയും അസഭ്യം പറയുകയും ചെയ്തു. പരിക്കേറ്റ കുട്ടിയെ അയൽവാസികളാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.
സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തുന്ന ബിജു അസഭ്യം പറഞ്ഞ് ബഹളമുണ്ടാക്കുകയും കുട്ടികളെ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ അനുവദിക്കാറില്ലെന്നും പൂയപ്പള്ളി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ ബിജുവിനെ പൊലീസ് പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.